16561കൂടുതൽ വായിക്കുക.

Schoolwiki സംരംഭത്തിൽ നിന്ന്

ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരൻ മാസ്റ്റർ, തേനാങ്കുഴിയിൽ ശങ്കരൻ മാസ്റ്റർ, കൊടക്കാട്ട് മീത്തൽ കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുഖ്യധാരയായ അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ അലയൊലികൾ ഈ ഗ്രാമത്തിലുമുണ്ടായി. ഉല്പതിഷ്ണുക്കളായ സ്വാതന്ത്ര്യസമര സേനാനികളുടെ ശ്രമഫലമായി ആന്താറ്റിൽ കൊറുമ്പൻ എന്ന ഹരിജൻ വിദ്യാർത്ഥിയെ സ്കൂളിൽ ചേർത്തുകൊണ്ട് ഇയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ഭാഗമായി. 1914ൽ ഒരു മുസ്ലീം വിദ്യാർത്ഥിയെ ചേർത്തുകൊണ്ട് മതസൗഹാർദ്ദത്തിന് അടിത്തറയിട്ടു.

"https://schoolwiki.in/index.php?title=16561കൂടുതൽ_വായിക്കുക.&oldid=1493506" എന്ന താളിൽനിന്ന് ശേഖരിച്ചത്