14456/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം
  1. രോഗപ്രതിരോധം

മനുഷ്യന്റെ നിലനില്പുമായി ബന്ധപെട്ടു നടക്കുന്ന പോരാട്ടങ്ങൾക്കു മനുഷ്യന്റെ ഉത്പത്തിയോളം പഴക്കമുണ്ട് . മനുഷ്യൻ പ്രകൃതിയെ കീഴ്പെടുത്തി മുന്നോട്ടു പോകാൻ ശ്രമിച്ചപ്പോൾ പ്രകൃതി മനുഷ്യനെതിരെ തിരിഞ്ഞു. അതി തീവ്രമായ മഴയും അതുപോലെതന്നെ വരൾച്ചയും നമ്മെ വേട്ടയാടുകയാണ് . അതുപോലെ തന്നെയാണ് വിവിധ രോഗങ്ങളാലും മനുഷ്യന്റെ ശാസ്ത്ര  നിലനിൽപ് ചോദ്യം ചെയ്യപ്പെടുകയാണ്. മനുഷ്യൻ നേടിയ നേട്ടം വളരെ വലുതാണ്. മനുഷ്യന്റെ ശാസ്ത്ര നേട്ടങ്ങൾ ലാഭാധിഷ്ഠിതമായതു കൂടി മനുഷ്യന്റെ അപചയവും തുടങ്ങി. അതുവഴി പ്രകൃതിയിൽ ഉണ്ടായ മാറ്റം കാലാകാലങ്ങൾ ആയി വിവിധ തരം  രോഗങ്ങൾ പിടിപെടുകയും മനുഷ്യനെ  കൊന്നൊടുക്കുകയും ചെയുകയാണ് . പ്ളേഗ് , കോളറ , വസൂരി, മലേറിയ, ഡെങ്കിപ്പനി , തക്കാളി പനി  , കുരങ്ങുപനി,നിപ്പ  .. ഇപ്പോൾ ലോകത്തെ തന്നെ കിടുകിടാ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ്  19 .

ഇതെല്ലാം ഒരുപരിധി  വരെ നാം വരുത്തി വച്ച വിനയാണ് . ഒന്നിന് മരുന്ന് കണ്ടു പിടിക്കുമ്പോഴേക്കും ഈ വൈറസ് ജനിതക മാറ്റത്തിലൂടെ  പുതിയ തരം  വൈറസ് ആകുന്നു  അത് പുതിയ പല അസുഖങ്ങളും ഉണ്ടാക്കുകയാണ്. ഇതെല്ലാം നമ്മെ വേട്ടയാടുന്നുണ്ടെങ്കിലും ഇതിനെയെല്ലാം ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിക്കാൻ നമ്മുക്ക് കഴിയും എന്നതിന് ഒടുവിൽ വന്ന കോവിഡ്  19 തന്നെ ഒരു അനുഭവ പാഠമാണ് .


നമ്മുടെ ആരോഗ്യ രംഗം ലോകത്തിനു മാതൃകയായി മാറിയിരിക്കുകയാണ് . സാധാരണകാർ  മുതൽ ശാസ്ത്രജ്ഞരും ഭരണത്തലവന്മാർ വരെ കൈ കോർത്തു  നടത്തിയ പ്രതിരോധത്തിലൂടെ നമുക്കു അതിജീവിക്കാൻ കഴിയും എന്ന് അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നു .

അന്ധ വിശ്വാസങ്ങളും  ആൾദൈവങ്ങളും  രോഗം മാറ്റും എന്ന വിശ്വാസത്തിന്  ഒരു പക്ഷെ ഇതോടെ അറുതി വരുത്താൻ നമുക്ക് സാധിക്കും എന്നാണ് ഈ അസുഖകാലം ബോധ്യപ്പെടുത്തുന്നത് . ശാസ്ത്രത്തിനു മാത്രമേ നിലനിൽപ്പുള്ളൂ ... സത്യവും അതാണ് .. അതുകൊണ്ട് ജനകീയ മുന്നേറ്റവും നിലനില്പിനും ശാസ്ത്രം മാത്രമേയുള്ളൂ എന്നാണ് .

അതുവഴി പ്രതിരോധം നടത്തിയാൽ മാത്രമേ മനുഷ്യന് മുന്നേറാൻ  കഴിയൂ . ഈ പ്രതിരോധത്തിൽ ജാതിക്കോ മതത്തിനോ ദൈവത്തിന് പോലും  ഒന്നും ചെയ്യാൻ ഇല്ല എന്ന- തിനാലാണ് മനുഷ്യൻ ശാസ്ത്രത്തോടൊപ്പം നില്കേണ്ടതാണ് 

 {{BoxBottom1

പേര്= ദേവാംഗന ക്ലാസ്സ്= 7. A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ചമ്പാട് വെസ്റ്റ് യു.പി.സ്കൂൾ സ്കൂൾ കോഡ്= 14456 ഉപജില്ല= ചൊക്ലി ജില്ല= തരം= ലേഖനം color=
"https://schoolwiki.in/index.php?title=14456/_രോഗ_പ്രതിരോധം&oldid=874572" എന്ന താളിൽനിന്ന് ശേഖരിച്ചത്