ജി.എച്ച്. എസ്.രാവണേശ്വർ

Schoolwiki സംരംഭത്തിൽ നിന്ന്
(12020 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.രാവണേശ്വർ
വിലാസം
രാവണേശ്വരം

അജാനൂർ (പി.ഒ) പി.ഒ.
,
671316
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽ12020ravaneshwarghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്12020 (സമേതം)
എച്ച് എസ് എസ് കോഡ്14079
യുഡൈസ് കോഡ്32010400413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ334
ഹയർസെക്കന്ററി
ആൺകുട്ടികൾ217
പെൺകുട്ടികൾ160
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയചന്ദ്രൻ കെ
പ്രധാന അദ്ധ്യാപികസുനിത ദേവി സി കെ
പി.ടി.എ. പ്രസിഡണ്ട്സുനിത
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
05-03-202412020
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്ത്, രാവണീശ്വരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "ഗവ:‍ ഹയർ സെക്കണ്ടറി സ്കൂൾ രാവണീശ്വർ "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1967ൽ യു.പി സ്ക്കൂളായും 1980ൽ ഹൈസ്ക്കൂളായും 2006ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. ഇതിന്റെ എൽ.പി വിഭാഗം പ്രധാന വിദ്യാലയത്തിൽ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ്സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എൽ.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കർ സ്ഥലത്തും ഹൈസ്ക്കൂളും ഹയർസെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കർ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കന്ററി വിഭാഗത്തിന് അതിവിശാലമായ ലാബ് & ലൈബ്രറി കോംപ്ലക്സിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

° ജൂനിയ‍‌‍‍൪ റെഡ്ക്രോസ്

കലാസാഹിത്യവേദിയിൽധാരാളം കുട്ടികൾഅംഗങ്ങളായിട്ടുണ്ട്.ഇതിന്റെ ആഭിമുഖ്യത്തിൽസ്ക്കൂൾതലത്തിൽനിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾനടത്തി വരുന്നു. മുണ്ടൂർസേതുമാധവനെപ്പോലുള്ള പ്രമുഖ സാഹിത്യകാരൻമാരുമായുള്ള അഭിമുഖം, ചർച്ച, സംവാദം എന്നിവ സംഘടിപ്പിച്ചു. 
         ബഷീർചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രദർശനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി  സ്ക്കൂളിൽചിത്രരചനാ ക്യാന്വും നടത്തിയിട്ടുണ്ട്. കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലാസ്സടിസ്ഥാനത്തിൽകൈയെഴുത്ത് മാസിക നിർമ്മിക്കുകയും മെച്ചപ്പെട്ടവ കണ്ടെത്തി വേണ്ടുന്ന പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. വിദ്യാരംഗം കലോത്സവത്തിൽഉപജില്ലാതലത്തിലും ജില്ലാതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾഈ സ്ക്കൂളിലെ കുട്ടികൾകൈവരിച്ചിട്ടുണ്ട്.  

.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഹിന്ദി ക്ലബ്..- ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ളി നടത്തി.. സ്വാതന്ത്ര്യദിനത്തിൽഹിന്ദി സാഹിത്യകാരൻമാരുടെ ഫോട്ടോ പ്രദർശനം നടത്തി. ഹിന്ദി പക്ഷാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇംഗ്ലീഷ് ക്ലബ്..-ക്ലബിന്റെ നേതൃത്വത്തിൽആഴ്ചകൾതോറും 'LANGUAGE GAME' നടത്തി വരുന്നു.വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ന്യൂസ് പേപ്പർവായിക്കാനുള്ള സകര്യം ക്ലബ് ചെയ്തു കൊടുക്കുന്നുണ്ട്. ഹെൽത്ത് ക്ലബ്..- ക്ലബിന്റെ ആഭിമുഖ്യത്തിൽസ്ക്കൂളും പരിസരവും ശുചീകരിക്കുന്നു. ഓരോ വെള്ളിയാഴ്ചയും 'ഡ്രൈ ഡെ ' ആയി ആചരിക്കുന്നു. കന്വോസ്റ്റ് കുഴി നിർമ്മാണം പരിസര മലിനീകരണം ഒഴിവാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം സി.ഡി പ്രദർശനം ,ഫസ്റ്റ് എയ്ഡ് തുടങ്ങിയവ ക്ലബിന്റെ ആഭിമുഖ്യത്തിൽനടക്കുന്നു.

    സീഡ് പദ്ധതി പ്രകാരം ലഭിച്ച അഞ്ഞൂറോളം വൃക്ഷത്തൈകൾസ്ക്കൂൾകോന്വോണ്ടിൽനട്ട് ജൈവവേലി കെട്ടി സംരക്ഷിച്ചു വരുന്നു. 
        എന്റെ മരം പദ്ധതിയുടെ ഭാഗമായി ലഭിച്ച വൃക്ഷത്തൈകൾകുട്ടികൾക്ക് വിതരണം ചെയ്തു. ജൈവ വൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 

സോഷ്യൽ സയൻസ് ക്ലബ് ..- ദിനാചരണങ്ങളുടെ ചുക്കാൻപിടിക്കുന്നു. ഗാന്ധി ഫോട്ടോ പ്രദർശനം, നാണയ പ്രദർശനം തുടങ്ങിയവ നടത്തി. പ്രാദേശിക ചരിത്രരചനയോടനുബന്ധിച്ച് ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം 'രാവണി' തപസ്സിരുന്നു എന്നു കരുതുന്ന രാവണേശ്വരം ശ്രീ പെരും തൃക്കോവിലപ്പൻക്ഷേത്രത്തിലേക്കുള്ള പഠനയാത്ര പ്രോജക്ട് നിർമ്മാണം മുതലായവ നടത്തി. ഈ വർഷത്തെ ബേക്കൽഉപജില്ലാ മേളയിൽസാമൂഹിക ശാസ്ത്രവിഭാഗം ഹൈസ്ക്കൂൾതല ചാന്വ്യൻമാരാവുകയും റോളിംഗ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.

           സൂര്യകിരീടം ,സ്വാതന്ത്രഗാനപതിപ്പ് ,ആജാനൂരിന്റെ ചരിത്രം തുടങ്ങിയവ കുട്ടികളുടെ മികവുറ്റ സൃഷ്ടികളാണ്

മാനേജ്മെന്റ്

കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ,ബേക്കൽ ഉപജില്ലയുടെ ഭാഗമാണ്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് രതീദേവി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അരവിന്ദാക്ഷനുമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ സി.എം.കുഞ്ഞിക്കണ്ണൻ 1948 ശ്രീ ടി.എ.കുഞ്ഞികൃഷ്ണൻ നായർ 1959 ശ്രീ വി.വി.നാരായണൻ നന്വീശൻ 1973 ശ്രീ കണ്ണൻ.വി 07/05/78 ശ്രീ കരുണാകരൻ നായർ. 1982 ശ്രീ സുന്ദരേശൻ.ആർ 09.10.1984-1987 ശ്രീ തങ്കച്ചൻ 31.05.1987-1989 ശ്രീ പത്മനാഭക്കുറുപ്പ് 17.07.1989-17.06.1991 ശ്രീ കുഞ്ഞികൃഷ്ണൻ നായർ 17.06.1991-08.06.1992 ശ്രീമതി ജെസ്സി.എൻ‍.എഫ് 26.10.1992-31.05.1993 ശ്രീമതി കെ. ശ്രീദേവിപിള്ള 18.06.1993 ശ്രീമതി എം.പി.രാധ 29.10.1993-26.05.1994 ശ്രീമതി എം.ആർകമലാദേവി 30.05.1994-15.05.1995 ശ്രീമതി പി. ലക്ഷ്മി 07.06.1995-31.05.1996 ശ്രീമതി ശാന്തകുമാരി പി.കെ 01.06.1996-1997 ശ്രീമതി കര്ലാക്ഷി 01.08.1997-06.98 ശ്രീ അബ്ദുൾഖാദർ 03.06.1998-09.05.2000 ശ്രീമതി ശശികലാദേവി.കെ 06-2001 ശ്രീ പുരുഷോത്തമൻ വി.ടി 2001-29.05.2002 ശ്രീമതി കുഞ്ഞിമേരി എം.ജെ 12.06.2002-06.05.2003 ശ്രീ കുഞ്ഞിക്കണ്ണൻ വി.വി 07.2003-31.05.2004 ശ്രീ രാജൻ.വി 06.2005-03.06.2006 ശ്രീമതി വത്സല 01.07.2006-31.05.2007 ശ്രീ വിനയകുമാർ കെ.എം 01.06.2007-03.06.2008 ശ്രീ അഗസ്റ്റിൻ ടി.ഡി 04.06.2008-28.07.2008 ശോഭന ഐ.പി 30.07.2008-16.06.2009 ശ്രീമതി രതീദേവി ടി.കെ 01/07/09 ശ്രീ രവിവര്മൻ 25/03/2010

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.നിധിൻ രാജ് - ഐ . പി . എസ്സ്
  • ശ്രീ.മാധവൻ നായർ - പ്രിൻസിപ്പാൾ ഗവ. കോളേജ് കാസർഗോഡ്‍
  • ശ്രീ.എ.അശോകൻ - പ്രൊഫസർ.നെഹ്റു കോളേജ് കാഞ്ഞങ്ങാട്
  • ശ്രീ.എച്ച്.മാധവൻ‍ - മാനേജർ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്
  • ശ്രീ,എസ്.ഗോവിന്ദൻ - വില്ലേജ് ഓഫീസർ ചിത്താരി
  • ശ്രീ.ടി.രാജൻ- ജില്ലാ ബാങ്ക് കാസർഗോഡ്
  • ശ്രീ.എ.ഗംഗാധരൻ- അഡ്വക്കേറ്റ്
  • ശ്രീ.എ.ഉണ്ണികൃഷ്ണൻ- എഡ്വക്കേറ്റ്
  • ശ്രീ.പ്രമോദ് രാമൻ- ന്യൂസ് റീഡർ മനോരമ ചാനൽ
  • ശ്രീ.എ പവിത്രൻ- ഹെഡ്മാസ്റ്റർ കൂട്ടക്കനി
  • ശ്രീ.എം.കെ.രവീന്ദ്രൻ-റിട്ട.ഹെഡ്മാസ്റ്റർ
  • ശ്രീ.ഗോവിന്ദൻ നന്വ്യാർ-
  • ശ്രീ.വി.കുഞ്ഞിരാമൻ -
  • ശ്രീ.വി.നാരായണൻ-
  • ശ്രീ.ടി.സി.ദാമോദരൻ നായർ-
  • ശ്രീമതി.ടി.എ.ശ്യാമള-
  • ശ്രീ.കൃഷ്ണൻ അത്തിക്കൽ-പി.ഡി.ടീച്ചർ ജി.എച്ച്.എസ്.എസ്.രാവണീശ്വർ
  • ശ്രീമതി.എ.ആശാലത-എച്ച്.എസ്.എസ്.ടി.സോഷ്യോളജി ജി.എച്ച്.എസ്.എസ്.രാവണീശ്വർ
  • ശ്രീമതി.സുവർണ്ണിക- എച്ച്.എസ്.എസ്.ടി. ബോട്ടണി ജി.എച്ച്.എസ്.എസ്.രാവണീശ്വര്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ചാലിങ്കാൽ ജംഗ്ഷനിൽ നിന്നും ചാലിങ്കാൽ-രാവണീശ്വരം റോഡിൽ 2.5 കി.മി. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • കാഞ്ഞങ്ങാട് റെയിൽവെസ്റ്റേഷനിൽ നിന്നും13കി മീ. അകലം

{{#multimaps:12.37621, 75.08108 |zoom=16}}

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.രാവണേശ്വർ&oldid=2148771" എന്ന താളിൽനിന്ന് ശേഖരിച്ചത്