ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഹോളി ഫാമിലി എച്ച്.എസ്സ്.കട്ടിപ്പാറ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ മൾട്ടി മീ‍ഡിയ റൂമിൽ പി.ടി.എ പ്രസി‍ഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നു,സ്കൾ മാനേജർ ഫാദർ. ജോസഫ് കൂനാനിക്കൽ ഉദ്ഘാടനം ചെയ്തു സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി.ബെസ്സി കെ.യു കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 42 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. കുമാരി ഫാത്തിമ ഫി‍ദ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 29.07.2017,30.07.2017 എന്നീ ദിവസങ്ങളിൽ സ്കൂൾ ലാബിൽ വെച്ച് നടന്നു.