ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെക്കായി

ഒന്നിച്ചു നേരിടാം കരുതലോടെ
മഹാമാരിയെ തുരത്തീടുവാൻ
മനുഷ്യ ജന്മത്തിനാവേശമാകെ
നാലുചുവരുകൾക്കുള്ളിലോതിങ്ങീടുന്നു

ആർത്തിരമ്പി വരുന്നൂ വൈറസ്
ലോകത്തെഭസ്മീകരിച്ചിടാൻ ശക്തിയോടെ
ആശങ്കയോടെ മനുഷ്യനിന്നു കൂട്ടിലടക്കപ്പെട്ട
പക്ഷിതൻ രോദനം അറിഞ്ഞിടുന്നു

കാവലിനായുണ്ട് ഭിഷഗ്‌വരരുംമാലാഖമാരും
പേടിയില്ല കരുതലാണാവശ്യം
നല്ലൊരു നാളെക്കായി മുന്നേറിടാം
ഒരുനല്ല നാളെക്കായി കൈകോർക്കാം

അരുൺ വി.എസ്
1A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത