ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ഹൽവയിൽ അലിഞ്ഞ രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഹൽവയിൽ അലിഞ്ഞ രാക്ഷസൻ

ഭൂമിയിൽ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രാമം . പച്ചപ്പും പുഴയും തോടും ഒട്ടും തന്നെ തിരക്കില്ലാത്തതും വയലുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ പ്രകൃതി സുന്ദരമായ സ്ഥലം . <
കുന്നിൻപുറം എന്ന മനോഹരമായ ഒരു ഗ്രാമം അവിടെ ഒരു വലിയ കുന്നും ആ കുന്നിൽ വലിയ ഒരു മാവും ഉണ്ടായിരുന്നു ആ മാവു പൂത്തു മാമ്പഴം പാകമാകുമ്പോൾ ആ ഗ്രാമം നിറഞ്ഞുനില്ല്കും ആ മണം മാങ്ങയാണകില്ലൊ സ്വർണ്ണനിറത്തിലും . ആ ഗ്രാമത്തിന്റെ ഏതു ഭാഗത്തുനിന്നാലും ആ മാവുകണം . എന്നാൽ ആരും ആ കുന്നുകയറി മാമ്പഴം പറിക്കാൻ പോവുകയില്ല. കാരണം ഒരു രാക്ഷസൻ ആ മാവിന് കാവൽ നിൽക്കുന്നുണ്ട് . ഒരിക്കൽ രാമനും സോമനും എന്നു പേരുള്ള രണ്ടു പേർ അടുത്ത ഗ്രാമത്തിൽ നിന്ന് ഹൽവ വിൽക്കാൻ കുന്നിൻപുറം ഗ്രാമത്തിലെത്തി . വായിലിട്ടാൽ അലിഞ്ഞുപോകുന്ന വളരെ സ്വാദിഷ്ടമായ ഹൽവയായിരുന്നു അതു . മാമ്പഴക്കാലമായിരുന്നതിനാൽ മാമ്പഴം കണ്ടതും രാമനും സോമനും കൊതിതോന്നി . അവർ കുന്നുകയറാണ് തുടങ്ങി . അവിടുത്തെ ഗ്രാമവാസികൾ ഇതുകണ്ടതും അവരുടെ രാക്ഷസിനെ കുറിച്ച് മുന്നറിപ്പുനല്കി . അത് അവഗണിച്ചു അവർ മുന്നോട്ടു പോയി . മാവിന്ചുവട്ടിൽ എത്തിയതും അതാ മുന്നിൽ ഒരു രാക്ഷസൻ . നിങ്ങൾ എന്തിനിവിടെ വന്നു.... ഇന്നു നിങ്ങളാണ് എന്റെ ഭക്ഷണം . അവർ പേടിച്ചു , ഞങ്ങളെ ഒന്നും ചെയ്യരുതേ . നിനക്ക് ഭക്ഷണത്തിനുള്ള ഹൽവ ഞങ്ങൾ തരാം. ഹൽവ ഇഷ്ടമായ രാക്ഷസൻ അവർക്ക് കൈനിറയെ മാമ്പഴം നൽകി പറഞ്ഞയച്ചു .

ജോഷ്വ ജോസ്
നാല് . ബി ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് എൽ .പി .എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ