ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/യാരെയുടെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
യാരെയുടെ മരം

ഒരിടൊത്തിടത്ത് പുറം ലോകവുമായി ബന്ധം ഇല്ലാത്ത ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ യാരെ എന്നൊരു ദരിദ്രനായ കർഷകനുണ്ടായിരുന്നു. അവൻെ്റ കുടിലിന് മുന്നിൽ ഒരു മരം ഉണ്ടായിരുന്നു.ആ മരത്തിൽ ഒരിലയോ കായ്കനികളോ ഉണ്ടായിരുന്നില്ല. എന്നാൽ യാരെ എന്നും രാവിലെ ആ മരത്തിന് വെള്ളമൊഴിക്കുമായിരുന്നു. ഒരുപാട് മരംവെട്ടുകാർ യാരെയോട് മരം വെട്ടുവാൻ അനുവദിച്ചില്ല.അപ്പോൾ നാട്ടുകാർ പറഞ്ഞു. ആ യാരെ എന്തൊരു മണ്ടനാണ് ! ദരിദ്രനായ അവന് ആ ഉപയോഗമില്ലാത്ത മരം വെട്ടി വിൽക്കാമായിരുന്നുവല്ലോ? യാരെ അതെല്ലാം കേട്ട് ചിരിച്ചു കളഞ്ഞു. അവൻ വെള്ളമൊഴിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു.<
വർഷങ്ങൾക്കുശേഷം ആ ഗ്രാമത്തിൽ വരൾച്ച വന്നു.നദികളും കുളങ്ങളും കിണറുകളും വറ്റി.കൃഷികൾ നശിച്ചു.ജീവികൾ വെള്ളം കിട്ടാതെ ചാകാനും തുടങ്ങി.ഒരു ദിവസം രാവിലെ യാരെ കുടിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. ആ മരത്തിൻെ്റ വേരിൽ നിന്നും വെള്ളമൂറി വരുന്നു.അപ്പോൾ ആ വഴി വന്നഅമ്മൂമ്മ പറഞ്ഞു ഈ മരത്തിന് വെള്ളം ശേഖരിച്ച് വയ്ക്കാനുള്ള ശേഷിയുണ്ട്.യാരെ നൽകിയ വെള്ളം ഇത് ശേഖരിച്ച് വച്ചിട്ടുണ്ട്.ഈ വരുന്നത് ശുദ്ധജലമാണ്.അമ്മൂമ്മയുടെ വാക്ക് കേട്ട് അതുവരെ യാരേ കുറ്റം പറഞ്ഞിരുന്നലരെല്ലാം അവനോട് ക്ഷമ ചോദിച്ചു.അപ്പോൾ യാരെ പറഞ്ഞു. “എനിക്കറിയാമായിരുന്നു ഇതിനെകൊണ്ട് എന്നെങ്കിലുമൊരു ഉപകാരമുണ്ടാകുമെന്നു.” ഗ്രാമവാസികളെല്ലാം വരൾച്ച മാറുന്നതുവരെ യാരെയുടെ ജലമരത്തിൽ നിന്നും വന്ന ജലം ഉപയോഗിച്ചു.<
ഗുണപാഠം:പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുക.കാശിനും മറ്റ് അത്യാഗ്രഹങ്ങൾക്കും വേണ്ടി അലയെ നശിപ്പിക്കരുത്.

മരിയ ഡെൻസി
രണ്ട് എ ഹോളി എയ്ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ