ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവന്തപുരം ജില്ലയിൽ കല്ലിയൂർ പഞ്ചായത്തിൽ പാലപ്പൂൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂളാണ് ഹോളിക്രോസ് എൽ പി എസ്. 1925 ൽ പ്രവർത്തനം ആരംഭിച്ചു. 2023- 24അധ്യയന വർഷത്തിൽ 173കുട്ടികൾ പഠിക്കുന്നുണ്ട്. 8 അധ്യാപകരും പ്രഥമ അധ്യാപികയായ ശ്രീമതി ഷീജ. കെ എസ്സും സ്കൂൾ മാനേജർആയി Rev Fr. ആൻഡ്രൂസ് എഫ് അവർകളും സേവനമനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ പുതിയ കെട്ടിടം 2023 ഡിസംബർ 20 നു അഭിവന്ദ്യ Dr.തോമസ് ജെ നെറ്റോ പിതാവ് ഉത്ഘാടനം ചെയ്തു.ലക്ചർ, ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിലെ ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായി മാറി. നൂറുവർഷത്തിന്റെ നിറവിൽ ഈ അറിവിൻ നിറകുടം നിൽക്കുമ്പോഴും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. പാലപ്പൂർ നാട്ടിൽ അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂർ ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.