ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/അക്ഷരവൃക്ഷം/ വിധി തൻ വിളയാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
വിധി തൻ വിളയാട്ടം

കൊറോണ എന്നൊരു പേരുകേട്ടാൽ
 വിറച്ചീടുന്നു ഉലകം എങ്ങും
 ജാതിയുമില്ല മതങ്ങളും ഇല്ല
 മനുഷ്യൻ ഇന്ന് ഒന്നായി മാറി
 കൊറോണ വൈറസ് കാർന്നുതിന്നുന്നീ ലോകമെങ്ങും
 നിരനിരയായി വരിവരിയായി
കൺമുന്നിൽ മരണം
 ജനങ്ങൾ എന്നും ഭീതിയോടെ
 മിണ്ടാൻ പോലും ഭയക്കുന്ന കാലം
 പുറത്തിറങ്ങാൻ കഴിയാത്ത വിധം
 വീടിനുള്ളിൽ ഒറ്റപ്പെട്ടു
 ദാരിദ്ര്യവും കൊടും പട്ടിണിയും
 ചുറ്റും വലം വയ്ക്കുന്നു
 അറിയുക മർത്യാ നീ
 കരങ്ങളാൽ ചെയ്തു കൂട്ടും
 പാപ ഫലങ്ങൾ തൻ നഷ്ടം
 നിന്റെ തൻ ജീവിതമാണെന്ന്
 എന്നും മനസ്സിൽ ഓർക്കുക
 ഒറ്റക്കെട്ടായി നാം മുന്നോട്ട്
 തുരത്തിടുക ഈ മഹാമാരിയെ
 മരണം വിതയ്ക്കുന്ന വിനാശകരമാം ആ വൈറസിനെ.

മിഥുൻ എം
3 B ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത