ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/അക്ഷരവൃക്ഷം/ ഗ്രാമഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമഭംഗി

    എൻ്റെ ഗ്രാമം അതിസുന്ദരമാണ് . പാലപ്പൂ ഉള്ള ഊര് ലോപിച്ചാണ് പാലപ്പൂര് എന്ന് എൻ്റെ ഗ്രാമത്തിന് പേരു വന്നത് . ധാരാളം ആളുകളുണ്ട് വയലുകളുംപഴങ്ങളും പച്ചക്കറികളും ഉള്ള തോട്ടങ്ങൾ ഉണ്ട് വയലേലകളാൽ സുന്ദരമാണ് എൻറെ ഗ്രാമം. ശുദ്ധജലതടാകമായ വെള്ളായണി കായൽ എൻ്റെ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത് .കായൽ കാറ്റേറ്റ്നെൽവയലുകളുടെ ഭംഗി ആസ്വദിച്ച് കായലിൻ്റെഅരികിൽ ഇരിക്കാൻ എന്ത് രസമാണെന്നോ .ഒരു കാർഷിക ഗ്രാമമാണ് എൻ്റെ ഗ്രാമം .ശുദ്ധവായുവും ശുദ്ധജലവും ശുദ്ധപച്ചക്കറികളും എന്ന ഗ്രാമത്തിൽ ധാരാളമുണ്ട് .ക്ഷേത്രങ്ങളും പള്ളികളും എൻ്റെ ഗ്രാമത്തെ സുന്ദരമാക്കുന്നു. ഞാൻ ഈ ഗ്രാമത്തെ ഒരുപാട് സ്നേഹിക്കുന്നു.

അഭിജിത്ത് എവി
3 A ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം