ഹോണസ്റ്റി ഷോപ് /ജി എൽ പി സ്കൂൾ മുണ്ടൂർ
വിദ്യാർത്ഥികളിൽ സത്യസന്ധത ഉറപ്പിക്കുന്നതിനായി ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനം ഈ വർഷവും വിദ്യാലയത്തിൽ നടന്നു. വർഷങ്ങളായി നടന്നുവരുന്ന ഈ പദ്ധതി വൻ വിജയമാണ്. പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ പരിചിതമായി.
പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം ശ്രീമതി പ്രിയ (പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )ഉദ്ഘാടനം ചെയ്തു.