ഹൊസ്ദുർഗ്
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് ഹോസ്ദുർഗ്ഗ്. പുതിയകോട്ട എന്നുകൂടി അറിയപ്പെടുന്ന ഹൊസ്‌ദുർഗ്‍ അറിയപ്പെടുന്നുണ്ട്. കന്നട പദങ്ങളായ ഹൊസ (പുതിയത്) ദുർഗ്ഗ ( കോട്ട) എന്നീ വാക്കുകൾ ചേർന്നാണ് പുതിയകോട്ട എന്ന സ്ഥലനാമം ഉണ്ടായത് എന്നു കരുതപ്പെടുന്നു. ഹൊസ്‌ദുർഗ്‍ താലൂക്കിന്റെ ഭരണസിരാകേന്ദ്രം കൂടിയായ ഇവിടെ ഒരു സാംസ്കാരികകേന്ദ്രവും കൂടിയാണ് ഇവിടം. ജവഹർലാൽ നെഹ്റു പ്രസംഗിച്ച മാന്തോപ്പ് മൈതാനം ഇവിടെയാണ്.
ബോർഡ് സ്കൂൾ എന്ന് അറിയപ്പെടുന്ന ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ് , ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്, യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ് എന്നിവ ഇവിടുത്തെ പൊതുവിദ്യാലയങ്ങളാണ്. കൂടാതെ, ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട് അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ്. ഹോസ്ദുർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവയും ഇവിടെയുണ്ട്.
താലൂക്കിന്റെ ഭരണകേന്ദ്രമായി പ്രവർത്തിച്ചുവരുന്ന താലൂക്കോഫീസ് കെട്ടിടം 1915-ലാണ് നിർമ്മിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് മുൻപും പിൻപുമുള്ള നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താലൂക്കോഫീസ് മന്ദിരം ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു.
ചിത്രശാല
-
ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
-
യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
-
ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്