ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ മനോഹാരിത

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ മനോഹാരിത
നമ്മുടെ പ്രകൃതി അതി മനോഹരമാണ് .  കായലും പുഴകളും കടലോരങ്ങളും പക്ഷിമൃഗാദികളും വൃക്ഷലതാദികളും നിറഞ്ഞ് സുന്ദരമാണ് നമ്മുടെ നാട്. എവിടെ നോക്കിയാലും പച്ചനിറഞ്ഞ പുൽമേടുകൾ കാണാം. ഇതെല്ലാം നമ്മുടെ നാടിന്റെ മനോഹാരിതയെ വിളിച്ചുണർത്തുന്നതാണ്.  കേരവൃക്ഷങ്ങൾ നിറഞ്ഞതാണ് നമ്മുടെ നാട്. ആശാൻ, ഉള്ളൂർ,  വള്ളത്തോൾ ,കുഞ്ചൻനമ്പ്യാർ തുടങ്ങി പല മഹാൻ മാരെയും ആശിർവദിച്ച മണ്ണാണ് നമ്മുടെത്. നമ്മുടെ പ്രകൃതിയിലെ പാടങ്ങളെ കണ്ടാൽ പ്രഭാതസൂര്യന്റെ സ്വർണരശ്മികളിൽ നിന്നുതിർന്നു വീണ കത്തുകളാണ് എന്ന് തോന്നി പ്പോകും.              പാടത്തു പുഞ്ചയ്ക്കു തേവുന്ന വേട്ടുവന്മാരും കന്നിക്കൊയ്ത്തിനും മകരകൊയ്ത്തിനും ഇറങ്ങുന്ന കൃഷിക്കാരുമടങ്ങിയതാണ് നമ്മുടെ ഗ്രാമം. വിഷുവും ഓണവും തിരുവാതിരയുമെല്ലാം നമ്മുടെ നാടിന്റെ സവിശേഷതകളാണ്. പ്രകൃതി നമ്മുടെ വരദാനമാണ്. മേടമാസത്തിൽ എവിടെ നോക്കിയാലും കണിക്കൊന്നകൾ പൂത്തുല്ലസ്സിച്ചു നിൽക്കുന്നത് കാണാം.     
ഇതൊക്കെയായിരുന്നു എന്റെ പ്രകൃതി. പക്ഷേ ഇന്നോ ?
കോവിഡ് 19എന്ന മഹാമാരി ലോകത്തെ കാർന്നു തിന്നുമ്പോഴും പ്രകൃതി ചിരിക്കുകയാണ്. അത് അതിന്റെ പ്രൗഢി തിരിച്ചു പിടിച്ചതിൽ. പുക പടലങ്ങൾ നിറഞ്ഞ മഹാനഗരങ്ങൾ പ്രകൃതി രമണീയമാവുകയും, സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ നദികൾ തെളിനീരൊഴുക്കുകയും മനുഷ്യനു ഇനിയെങ്കിലും അവന്റെ നന്മ വീണ്ടെടുക്കുവാൻ സാധിക്കട്ടെ എന്നു ഞാൻ പ്രത്യാശിക്കുന്നു.



ആർദ്ര ആർ ലാൽ
9B ഹൈസ്ക്കൂൾ വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം