ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം പാലിക്കാം

പ്രകൃതിയാകുന്ന മാതാവിനേ സംരക്ഷിക്കുക നാം മനുഷ്യരുടെ കർത്തവ്യമാണ്. പക്ഷേ നാം അതിൽ ബോധവാന്മാരല്ല. ആരോഗ്യം, വൃത്തി, വെടിപ്പ് ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സാഹചര്യങ്ങളിലെല്ലാം നാം ശുചിത്വം എന്ന വാക്കും ഉപയോഗിക്കുന്നു.

   പരിസരം മലിനമായി കിടക്കുന്ന സാഹചര്യത്തിൽ രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ നാം രോഗ പ്രതിരോധത്തിനായി സാനിട്ടേഷൻ ശീലമാക്കണം . അതായത് വ്യക്തി ശുചിത്വം,

സാമൂഹ്യ ശുചിത്വം, മുതൽ രാഷ്ട്രീയ ശുചിത്വം വരെ . അതേപോലെ പരിസരം, വൃത്തി ,വെടിപ്പ് ,മാലിന്യസംസ്ക്കരണം, കൊതുക് നിവാ രണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വവുമായി ഉപയോഗിക്കപ്പെടുന്നു. എങ്ങനെ വ്യക്തി ശുചിത്വം പാലിക്കാം?

  • പൊതുസ്ഥല സമ്പർക്കത്തിന് ശേഷം, ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. ഇങ്ങനെ ത്വക്ക് രോഗങ്ങൾ ,പകർച്ചപനി സാർസ് [SARS], കോവിഡ് വരെ ഒഴിവാക്കാം.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക.
  • നഖം വെട്ടി വൃത്തിയാക്കുക.
  • സാമൂഹ്യ അകലം പാലിക്കുക [1m]
  • അമിതാഹാരം ഒഴിവാക്കുക.
  • ദിവസം രണ്ട് നേരം കുളിക്കുക.
  • ദിവസം രണ്ട് ലിറ്റർ വെള്ളം കുടിക്കുക
  • ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക

വ്യക്തി ശുചിത്വം പാലിക്കേണ്ടത് ഒരു വ്യക്തിയുടെ മാത്രമല്ല സമൂഹത്തിലെ തന്നെ ആരോഗ്യത്തിന് അത്യാവശ്യമാണ് .

ഗൗരിനന്ദന ആർ
8A ഹൈസ്കൂൾ പരിപ്പ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - ലേഖനം