ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/വിശ്വദീപം

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്വദീപം

അമ്മതൻ മുത്തമെൻ ശിരസിൽ
പതിച്ചനാൾ
അന്നെന്റെ ആത്മാവിൽ നിറഞ്ഞു
അമ്മതൻ സ്നേഹ വാത്സല്യം

അമ്മതൻ മടിയിൽ ചാരി കിടന്നു
കുളിരേകുമാ നിന്റെ ചൂടുപറ്റി
നിന്റെ താരാട്ടു പാട്ടെന്റെ ഉള്ളിൽ നിറഞ്ഞു പോയീ
നിൻ സ്നേഹ കണികകൾ എന്നിൽ തുളുമ്പി

അമ്മയിൽ നിന്നും കേട്ട ആദ്യ അക്ഷരം
പിന്നീട് ഞാൻ കണ്ടു 'അമ്മ തൻ നൊമ്പരം
ചന്ദന കുറി തൊട്ടു അമ്പലം ചുറ്റി വരും നിന്നെ
ഞാൻ ആനന്ദ ലോലനായി നോക്കി നില്പു

നിൻ ഓമന പ്രസാദം എന്ന ചുണ്ടിൽ നുണഞ്ഞിതാ
മധൂര്യം ഏറും എൻ ചുണ്ടിൽ എപ്പോഴും
അമ്മതൻ വാത്സല്യം എന്നുള്ളിൽ എപ്പോഴും
താങ്ങായി തണലായി മാറുമെന്നും

അർജുൻ ജെ
8A ഹൈസ്കൂൾ, ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത