സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/സൗന്ദര്യമോ സ്വാതന്ത്ര്യമോ

Schoolwiki സംരംഭത്തിൽ നിന്ന്
സൗന്ദര്യമോ സ്വാതന്ത്ര്യമോ

പണ്ട് പണ്ട് മയിൽ ഒരു സാധാരണ പക്ഷി ആയിരുന്നു.
ഒരു ഭംഗിയും ഇല്ല കാണാൻ .
ഇന്ന് കാണുന്ന മനോഹരമായ തൂവലുകൾ ഒന്നുമില്ല.
മറ്റു പക്ഷികളെ പോലെ അകാശത്ത് പറന്നു നടക്കുന്ന ഒരു സാധാരണ പക്ഷി.
മയിലിന് തന്റെ രൂപം തീരെ ഇഷ്ടമായിരുന്നില്ല.
എന്തെങ്കിലും ഒരു പ്രത്യേകത വേണ്ടേ ?
സൗന്ദര്യം വേണ്ടേ ?
ഒരു ദിവസം മയിൽ കാട്ടിലെ ദേവതയെ പോയി കണ്ടു.
തന്റെ സങ്കടം പറഞ്ഞു.
"എനിക്ക് ഈ കറുത്ത തൂവലുകൾ വേണ്ട
മറ്റ് പക്ഷികളെന്നല്ല ആരു കണ്ടാലും അസൂയപ്പെടുന്ന
മനോഹരങ്ങളായ തൂവലുകൾ നൽകി എന്നെ അനുഗ്രഹിക്കണം."
ദേവത മയിലിനോട് പറഞ്ഞു
" നിനക്ക് മനോഹരമായ തൂവലും ചിറകുകളും നൽകാം.
പക്ഷേ നിനക്ക് പിന്നെ പറക്കാൻ കഴിയില്ല."
പറക്കാൻ കഴിഞ്ഞില്ലെങ്കിലും ഭംഗിയുള്ള തൂവലുകൾ തന്നാൽ മതി.
മയിൽ പറഞ്ഞു.
ദേവത മയിലിന് ആഗ്രഹിച്ചത് പോലെ മനോഹരമായ തൂവലും ചിറകുകളും നൽകി.
അതിന് വലിയ സന്തോഷമായി.
അത് അഭിമാനത്തോടെ തന്റെ ചിറകുകൾ വിടർത്തി ചുവടു വച്ചു.
മഴവില്ലിന്റെ നിറങ്ങളെ വെല്ലുന്ന മയിൽപീലി കണ്ട് മറ്റു പക്ഷികൾ അത്ഭുതപ്പെട്ടു.
എല്ലാവരും മയിലിനെ പ്രശംസിച്ചു.
അവ പറഞ്ഞു.
" ഹൊ മയിലിനെ കാണാൻ എന്തു ഭംഗി!
ആ തൂവലുകളിൽ ഇല്ലാത്ത നിറമില്ല.
എന്തു ഭംഗിയുള്ള ചിറക്കുകൾ!
എത്ര നീളമുള്ള വാല് .
നമ്മൾ ആരും മയിലിന്റെ ഏഴ് അകലത്തെത്തില്ല."
മയിൽ അഭിമാനം കൊണ്ട് ഞെളിഞ്ഞു.
അപ്പോഴാണ് ഒരു പരുന്ത് വളരെ ഉയരത്തിൽ പറക്കുന്നത് മയിലിന്റെ കണ്ണിൽപ്പെട്ടത്.
മയിലിന് പെട്ടെന്ന് ഒരു മോഹമുദിച്ചു.
തനിക്ക് മുമ്പത്തെ പോലെ ഒന്ന് പറക്കണം.
അത് ചിറകുകൾ വിടർത്തി പറന്നുയരാൻ നോക്കി.
കഷ്ടിച്ച് ഒരു അടിയെ ഉയരാൻ കഴിഞ്ഞുള്ളൂ.
ഇല്ല എനിക്കിനി പറക്കാൻ കഴിയില്ല.
ഭംഗിയുള്ള ഈ ചിറകുകൾക്ക് നല്ല ഭാരമുണ്ട്.
അത് പറക്കാൻ സഹായിക്കില്ല.
ഇനി എനിക്ക് സ്വാതന്ത്ര്യത്തോടെ ആകാശത്ത് പറന്നു നടക്കാൻ പറ്റില്ലല്ലോ?
മയിൽ വളരെ ദു:ഖിതയാവുകയും തന്റെ തെറ്റ് മനസ്സിലാക്കുകയും ചെയ്തു.
"ഗുണപാഠം : ഭംഗിക്കുവേണ്ടി സ്വാതന്ത്ര്യവും ശക്തിയും നശിപ്പിക്കരുത്".

നിഷാന പി എ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ