പാവം പാവം മുത്തശ്ശി
പാട്ടുകൾ പാടും മുത്തശ്ശി
തേന്മാവിൻ ചോട്ടിലിരുന്ന്
കഥകൾ പറയും മുത്തശ്ശി
തെറ്റുകൾ കണ്ടാൽ അരുതേ എന്നും
നന്മകൾ കണ്ടാൽ ചിരിച്ചു കൊണ്ടും
മറുപടി നൽകും മുത്തശ്ശി.
ദയാലുവാണെൻ മുത്തശ്ശി
കളികൾ പലതരം കാണിച്ച്
രസിപ്പിക്കാൻ എത്തും മുത്തശ്ശി
കഥകൾ പലതരം പറയുമ്പോൾ
കുസൃതികൾ കാണിച്ചെത്തും
പാട്ടുകൾ പലതരം പാടുമ്പോൾ
നന്മയെ ചൊല്ലി എത്തും
എന്നും എന്നുടെ കുസ്യതികൾ അറിയാൻ
മുത്തശ്ശിയുടെ കൂടെ നടന്നാൽ
പാവം പാവം മുത്തശ്ശി
എന്റെ മാത്രം മുത്തശ്ശി.