സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/ദൈവ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവ സൃഷ്ടികൾ

പുഞ്ചിരിയുടെ തൂവൽ അഴിചിട്ട് എപ്പോഴും യാത്ര തുടരുന്ന ആ പുഴയുടെ ഭംഗി അവൾക്കൊരു സന്തോഷമായിരുന്നു. അവളോടൊപ്പം അവളുടെ പുഴയിൽ നാട്ടിലുള്ള കുട്ടികളും മുതിർന്നവരും സ്ഥിരമായി വരുമായിരുന്നു. മനുഷ്യരെല്ലാം ഇഷ്ടപെടുന്ന പുഴ കൂടിയായിരുന്നു ഇവൾ, അവൾ ഒരിക്കെ സഞ്ചരിച്ചു കൊണ്ടിരിക്കെ ഒരു കാഴ്ച കണ്ടു. മറ്റു പുഴകളെല്ലാം മാലിന്യത്തിൽ മരണമടഞ്ഞു കിടക്കുന്നത്. അവളുടെ മനസ് ലാവണ്യ സങ്കല്പത്തെ തിരുത്തി മറിച്ചു. പിന്നീട് മനസിലായി താനും ഒരിക്കൽ മരണമടയേണ്ടവാളാണ് എന്ന്. ഒരു ദിവസം സങ്കടം സഹിക്കാനാവാതെ ദൈവത്തോട് പ്രാർത്ഥിച്ചു, 'ദൈവമേ നിങ്ങൾ എല്ലാ പുഴകളെയും മലിനമാക്കി തന്റെ അടുത്തേക്ക് വിളിച്ചു, എന്നിട്ട് മറ്റു പുഴകളെയും കൊന്നടുക്കാനാണോ ശ്രമം'. ദൈവം പെട്ടന്ന് തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്ന് സങ്കല്പിച് ദൈവം തന്നോട് സംസാരിക്കുന്നത് പോലെ അവൾ വിചാരിച്ചു. ' മകളെ.... നീ ഒരു ജലമാണ് ഇനിയും കടന്ന് കടന്ന് പോകേണ്ടവൾ. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ഒരിക്കൽ മരിക്കേണ്ടവരാണ് 'എന്ന് പറഞ്ഞ് തന്റെ സ്വപ്നത്തിൽ നിന്നും ദൈവം പെട്ടന്ന് അപ്രധീക്ഷമായി. അവളെ കുറെ സംശയങ്ങൾ അലട്ടാൻ തുടങ്ങി. യാത്ര ചെയ്ത് അവളൊരു ചെറുഗ്രാമത്തിലെത്തി. അവിടെ കുട്ടികൾ കളിക്കുന്നത് കണ്ട് അവൾ ഏതോ സ്വപ്നലോകത്തെത്തി. രണ്ട് കുട്ടികൾ മീൻ പിടിക്കാൻ തയാറായി തന്റെ നേരെ വരുന്നത് കണ്ടു. താൻ എല്ലാവർക്കും സ്വന്തമാണെന്ന് മനസ്സിലായി. പെട്ടന്ന് തോന്നി ഒന്ന് തിരുവനന്തപുരത്തേക്ക് പോയാലെന്തെന്ന് അവിടെ എനിക്കാറുമില്ല. എനിക്ക് മറ്റു പുഴകളോട് അകൽച്ചയോ വെറുപ്പോ ഉണ്ടോ? എന്നെപ്പോലൊരു പുഴക്ക് അവിടെ സ്ഥാനമില്ല എന്ന് ചിന്ത അവളെ അലട്ടി. എന്നാൽ അവൾ വേറെ ഒരു പുഴയുമായി യോജിക്കുവാൻ തുടങ്ങി. ഒന്നും മനസിലായില്ലെങ്കിലും അവൾക്കൊരു കൂട്ടുകാരിയെ കിട്ടി. നിന്റെ പേരെന്താണെന്ന് ആ പുഴ ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു'എന്റെ പേര് കാവേരി ' നിന്റെയോ? ' ഗംഗ ' ഓഹോ.! ഞാനൊരു പേരുകേട്ട നദിയാണ് എന്റെ പുഴയിൽ ഒരുപാട് വിശിഷ്ട വ്യക്തികൾ എന്നാണ് ഗ്രാമത്തിലെ സുമതി പറയുന്നത്‌ കേട്ടത്. അങ്ങനെ ആ രണ്ടു പുഴകളും പരിചിതരായി.അങ്ങനെ വീണ്ടും അവർ വേർപിരിഞ്ഞു.പിന്നീട് വളർന്ന് വലിയൊരു നദിയായി മാറി.ദൈവം പുഴളെ പ്രളയമാകി.ഇവർ എല്ലായിടത്തും ഒഴുകികൊണ്ടിരുന്നു.അവൾ ആ സ്ഥലത്ത് തന്നെ കുറച്ചു നാളുകൾ ജീവിച്ചു.തന്നെയെല്ലാം എന്തിനാണ് എന്തിനാണ് ഇങ്ങനെ പരീക്ഷികുന്നത് എന്ന് അവൾ ചിന്തിച്ചു. സമകാലിന ലോകം എത്രമാത്രം ക്രൂരവും മൃഗിയാവുമാണെന്ന് വീണ്ടും വീണ്ടും പ്രളയം ഓർമിപ്പിച്ചു. അവൾ കരഞ്ഞാൽ മനുഷ്യരെല്ലാം വീണ്ടും ദുരന്തത്തെ നേരിടേണ്ടി വരും. സ്വന്തം ജീവിതം മടുത്തവൾ മരണത്തിനു മുമ്പിൽ യാചിച്ചു. പിന്നീട് അവൾ പതുക്കെ താഴ്ന്നു ഒഴുകാൻ തുടങ്ങി.പാറ കെട്ടുകൾ തോറും പളുങ്കുമണികൾ ചിതറികൊണ്ടുള്ള താളവും ശബ്ദവും മനുഷ്യരെ ചിരിപ്പിച്ചു.


നേഹ ആർ
9 A സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ