സർവോദയ വിദ്യാലയ നാലാഞ്ചിറ/അക്ഷരവൃക്ഷം/ഇത് സ്വപ്നമല്ല :വരുംകാലം
ഇത് സ്വപ്നമല്ല :വരുംകാലം
ഈ കൊറോണ കാലത്ത് കുടുംബത്തോടൊപ്പം പങ്കുവെച്ച ചില സന്തോഷ നിമിഷങ്ങൾ മാത്രം മനസ്സിൽ. ഒരു ദിവസത്തിലെ 24 മണിക്കൂറിൽ 12 മണിക്കൂർ ഉറങ്ങി തീർത്തും ബാക്കിസമയം ന്യൂസ് ചാനലും സിനിമ ചാനലും മാറ്റി മാറ്റി എന്തൊക്കെയോ വായിലിട്ട് കൊറിച്ചുകൊണ്ട് നടന്നതും ഞാനോർക്കുന്നു . ഇത്രയും ദിവസം വീടിനുള്ളിൽ മാത്രം ചിറകടിച്ചുയർന്ന എനിക്ക് പുറം ലോകം എന്തു പോലെ തോന്നും എന്ന് എനിക്കറിയില്ല .എന്തായാലും വരുന്നിടത്ത് വച്ച് കാണാം. ഈ കൊറോണാക്കാലം നമുക്ക് അതിജീവനത്തിന്റെ കരുത്തു തന്നു എന്നു ഞാനോർത്തു.............
ലോക്ക് ഡൗൺ കഴിഞ്ഞിട്ട് ഇന്ന് ഒന്നര മാസം തികയുന്നു .ചില സന്തോഷ വാർത്തകൾ മനസ്സിനെ ആനന്ദക്കണ്ണീരിലാഴ്ത്തുന്നു. മറ്റൊന്നുമല്ല രാജ്യത്തെ എല്ലാ രോഗികളും സുഖം പ്രാപിച്ചു .അതിനിടയിൽ ഒരു സന്തോഷം കൂടി; നാളെ നമുക്ക് ഒരു പുതിയ അധ്യയനവർഷം ആരംഭിക്കുന്നു. അതിന്റെ തിരക്കിലാണ് ഞാനിപ്പോൾ.ആ തിടുക്കത്തിനിടയിൽ എഴുതുന്ന വാക്കുകൾക്ക് അക്ഷരത്തെറ്റിനേക്കാൾ വലിയ തെറ്റുകൾ ഉണ്ടാകും എന്ന് എനിക്കറിയാം. എന്നാലും ചിലതൊക്കെ എഴുതാതിരിക്കാൻ കഴിയില്ലല്ലോ .. അങ്ങനെ പല നല്ല പ്രതീക്ഷകൾ കൂട്ടി വെച്ച് ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. കടകൾ അധികമൊന്നും തുറന്നിട്ടില്ലാത്തതിനാൽ കഴിഞ്ഞ ആണ്ടിൽ ഉപയോഗിക്കാത്ത നോട്ട് പുസ്തകങ്ങളും പേനകളും മാത്രമുപയോഗിച്ച് എൻറെ സ്കൂൾ ബാഗ് ഞാൻ നിറച്ചു . ഇന്ന് ഞാൻ ആദ്യമായല്ല സ്കൂളിൽ പോകുന്നത്. എന്നാലും എപ്പോഴൊക്കെയോ ഒരു പുതിയ അനുഭവം പോലെ. എല്ലാ ആണ്ടിലേയും പോലെ ആദ്യം ബാഗിൽ എടുത്തു വയ്ക്കാൻ പുതുമണം ഉള്ള ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ടെക്സ്റ്റ് ബുക്കുകൾ ഒന്നുമില്ല. എവിടെയൊക്കെയോ എന്തൊക്കെയോ മറന്നൊരു തോന്നൽ .
അതെ , നാളെ നേരം വെളുക്കുമ്പോൾ ഞാൻ ഒരു പുതിയ ക്ലാസ്സിലേക്ക് പോവുകയാണ്. പുതിയ ചില കൂട്ടുകാർ പുതിയ അറിവുകൾ അങ്ങനെ ഒരു പുതിയ ഒത്തുചേരൽ തന്നെ . ഇതൊക്കെ ഓർത്തു നിന്നാൽ ബാഗിൽ നാളത്തേക്ക് ആര് സാധനങ്ങൾ നിറക്കും ?അതേ ബാഗ് റെഡി ആക്കിയിട്ടുവേണം നേരത്തെ കിടന്നുറങ്ങാൻ.പുസ്തകങ്ങൾ എല്ലാം അടുക്കിവച്ചു, പക്ഷേ എന്തോ മനസ്സിനെ അലട്ടുന്നു.. എന്തായിരുന്നു അതെന്നു ഓർക്കുന്നില്ലല്ലോ. എന്തോ ഒരു സാധനം എടുക്കാൻ മറന്നത് പോലെ, അയ്യോ! മനസ്സിന്റെ ഒരു നെടുവീർപ്പ്. എപ്പോഴത്തെയും പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോൾ മനസ്സിലെന്തോ തട്ടി. ആ അതേ മാസ്‌ക് തന്നെ .ഇത് എടുക്കാൻ മറന്നിരുന്നേൽ നാളത്തെ എന്റെ സ്കൂളിൽ പോക്ക് മുടങ്ങിയേനെ.. ഞാൻ എന്നോട് തന്നെ പിറുപിറുത്തു:കാരണം മാസ്‌കില്ലാത്ത കുട്ടികളുടെ സ്ഥാനം സ്കൂളിന് പുറത്താണെന്നു പത്രങ്ങളും ന്യൂസ് ചാനലുകളും ഇടക്കിടെ പറയുന്നുണ്ടായിരുന്നുവല്ലോ,അല്ല അവരല്ല അതു ശരിക്കും പറഞ്ഞത് ;മറിച്ച് അത് നമുക്കായുള്ള കേന്ദ്രസർക്കാറിന്റെ ഒരു കരുതലാണ് . അതെ അത് കേന്ദ്രത്തിന്റെ ഒരു ഓർഡർ ആണ് . ഇങ്ങനെ ചിന്തിച്ചു നിൽക്കുന്നത് അമ്മ കണ്ടെന്നു തോന്നുന്നു .ഉറങ്ങാനായുള്ള അമ്മയുടെ ഓർഡർ വന്നു ........................ .................... രാവിലെ എഴുന്നേറ്റ് കുളിച്ച് യൂണിഫോം എല്ലാം ഇട്ട് ഇന്നലെ എടുത്ത് വെച്ച് മാസ്‌ക് ഉചിതമായ രീതിയിൽ ഞാൻ മുഖത്ത് അണിഞ്ഞു. എന്നിട്ട് ബാഗുമെടുത്ത് സ്കൂളിലെത്തി. സ്കൂളിലെ ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു; സ്കൂളിൽ കേറുന്നത് സാനിറ്റൈസ്ർ പുരട്ടി പുരട്ടി ക്ലസ്സിലെത്തിയപ്പോഴോ കൂട്ടുകാരെല്ലാം മാസ്ക് ധരിച്ചിരിക്കുന്നു. "പണ്ടത്തെപ്പോലെ ഇഷ്ടമുള്ളടത്തൊന്നും ഇരിക്കാൻ പറ്റില്ല കേട്ടോ" എന്നു ടീച്ചർ നമ്മളോട് ഹാസ്യവാചകമായി പറഞ്ഞു. അത് അപ്പോഴൊരു കുട്ടിക്കളിയായി നമ്മൾ എടുത്തെങ്കിലും പിന്നീട് നമുക്ക് സത്യാവസ്ഥ മനസിലായി എന്തെന്നാൽ ഇനി മുതലങ്ങോട്ടെന്നും ഒരു ബെഞ്ചിൽ രണ്ടു പേർ മാത്രം .
കുറച്ച് കഴിഞ്ഞപ്പോഴാണ്ശ്ദ്ധിച്ചത് ടീച്ചറും മാസ്‌ക് ധരിച്ചിരിക്കുന്നു.അങ്ങനെ പഠിപ്പിക്കുന്ന ടീച്ചറും ക്ലാസ്സിൽ ഇരിക്കുന്ന ഞങ്ങലുമേല്ലാം മാസ്കിനുള്ളിൽ തന്നെ . ബ്രേക്കിന് പോലും മാസ്ക്കിന് പുറത്തു കടക്കാനാവാതെ ഒരു അവസ്ഥ. കൂട്ടുകാരോടൊത്ത് അകലത്തിലെ നിൽക്കാൻ പാടുള്ളു ......... ദേ പ്രിൻസിപ്പലിന്റെ വക ചില നിർദേശങ്ങൾ മൈക്ക് സിസ്റ്റത്തിലൂടെ കേൾക്കുന്നു...... "അയ്യോ അതിനിടയിൽ എങ്ങനെ അമ്മയുടെ ശബ്ദം?"-എന്റെ മനസിൽ ഈ ചോദ്യം ഉദിച്ചതും ;ഉറക്കം ഇതുവരെ എണീക്കാറായില്ലേ എന്ന അമ്മയുടെ ചോദ്യം കേട്ടതും ഒന്നിച്ചായിരുന്നു .. ദേ, കട്ടിലിനു മുന്നിൽ ഒരു വടിയുമായി അമ്മ നിൽക്കുന്നു. പെട്ടെന്ന് തന്നെ ഞാൻ പുതപ്പ് മാറ്റി കണ്ണുകൾ തിരുമ്മികൊണ്ട് കാലുകൾ രണ്ടും നിലത്ത് പതിപ്പിച്ചു .അങ്ങനെ ഒരു ലോക്ക്ഡൗൻ സുപ്രഭാതം വരുംകാലാത്തിലെ ചില ഓർമകൾ കൊണ്ട് ഞാൻ തുന്നിയെടുത്തു ........ അതൊരു സ്വപ്നമായിരുന്നുവെന്നോ അതോ വരുംകാലാത്തിലേക്കുള്ള ഒരു എത്തിനോട്ടം ആയിരുന്നോ എന്നും എനിക്ക് ഇപ്പോഴും ഓർത്തെടുക്കാനാവുന്നില്ല........
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ