സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതിയെ.....
നീയാണെന്നമ്മ
വർണ്ണങ്ങളാൽ നീ...
ആസ്വാദനമേകുന്നു
സൗന്ദര്യത്താൽ നീ...
കുളിർമയേകുന്നു.
 കാറ്റത്തുലയുന്ന തെങ്ങോലകളും
 ചില ചിലാ ചിലക്കുന്ന കുഞ്ഞികിളികളും കളകളാരവം ഒഴുകുന്ന നദികളും
നിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
 മനുഷ്യമനസ്സുകളെ നീ എന്നും ആസ്വാദനങ്ങളാൽ മൂടുന്നു
കണ്ണുകളെ നീ വർണങ്ങളാൽ നിറയ്ക്കുന്നു
അത്രയ്ക്കും ദൈവം നിന്നെ മനോഹരമാക്കി
 അതിരാവിലെ കണ്ണുകൾ തിരുമ്മി
ജനാല തുറന്ന് പുറത്തേക്ക് നോക്കുമ്പോൾ
ആ മനോഹരമായ കാഴ്ച ഹൃദയത്തെ തട്ടിയുണർത്തുന്നു.
 മഞ്ഞുതുള്ളികളാൽ മൂടി കിടക്കുന്ന മരച്ചില്ലകൾ
അവയുടെ കീഴിലായി കുഞ്ഞി കണ്ണുകൾ തുറന്ന് തലയുർത്തി നിൽക്കുന്ന കുഞ്ഞിപൂകൾ
 
 മഴയത്ത് മയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യുന്നു
ചെടികൾ തലയുയർത്തി മഴയിലാടുന്നു
 പ്രകൃതിയാണെന്നമ്മ...
 ദൈവം ഭൂമിയെ സൃഷ്ടിച്ചു
മനോഹരമായ പ്രകൃതിയും സമ്മാനിച്ചു.

റിയ അന്ന രാജീവ്‌
6 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത