സർവോദയം യു പി എസ് പോരൂർ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

  • ഏകദേശം 1500 ൽ പരം ലൈബ്രറി പുസ്തകങ്ങൾ നിലവിൽ ഉണ്ട്.
  • എല്ലാ വർഷവും വായനാദിനത്തിൽ ക്ലാസുകളിലേയ്ക്കു പുസ്തക വിതരണം നടത്തുന്നു.
  • കൂടാതെ ഓരോ കുട്ടിയും ക്ലാസ് ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ കൊണ്ടുവരുന്നു.
  • ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലായി കഥ,കവിത,നാടകം,ലേഖനങ്ങൾ,നോവൽ , വിജ്ഞാന കോശം, നിഘണ്ടു തുടങ്ങിയ പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ട്.
  • എല്ലാ വർഷവും വായനാ വാരത്തിൽ വായനാ മത്സരം, ക്വിസ് മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാൽ എന്നീ മത്സരങ്ങളും നടത്തി വരുന്നു.
  • വിദ്യാലയത്തിലെ 2000-2001 പൂർവ വിദ്യാ‍ർഥികളുടെ ഉപഹാരമായി എല്ലാ ക്ലാസ് മുറികളിലേയ്ക്കും ലൈബ്രറി കോർണർ ഒരുക്കി പുസ്തക അലമാര നൽകുകയുണ്ടായി.
  • കുട്ടികളുടെയും രക്ഷിതാക്കളുടെയും വായന പ്രോത്സാഹിപ്പിക്കുന്നതിന് വായനാ വാരത്തോടനുബന്ധിച്ച് അമ്മ വായന-എന്നപേരിൽ വായനാ മത്സരം നടത്തുന്നു. എറ്റവു കൂടുതൽ പുസ്തകം വായിക്കുന്ന കുടംബത്തിന് സ്കൂൾ വാർഷികത്തിന് സമ്മാനം നൽകുന്നു.