സർഗ കൂടാരം

Schoolwiki സംരംഭത്തിൽ നിന്ന്

സർഗക്കൂടാരം

മാന്യരേ,


വിവിധ പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ കൊണ്ട് സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണല്ലോ ജി എൽ പി എസ് നീലേശ്വരം. എല്ലാ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹായസഹകരണങ്ങൾ കൊണ്ട് ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിജയകരമാക്കി തീർക്കാൻ നമുക്ക് സാധിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട്.

2023 മുതൽ നടത്തി വരുന്ന "സർഗക്കൂടാരം "വിദ്യാലയത്തെ സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട വ്യത്യസ്തമായ പരിപാടിയാണ്. ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അതത് പ്രദേശത്ത് വരുന്ന കുട്ടികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് അവരുടെ വിവിധ പ്രവർത്തനങ്ങളും കഴിവുകളും അവതരിപ്പിക്കാനും ആ പ്രദേശത്തെ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ കഴിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കാനും അങ്ങനെ മറ്റു വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോവുക എന്നതാണ് "സർഗക്കൂടാരം"

കൊണ്ട്ഉദ്ദേശിക്കുന്നത്. സ്കൂളിന്റെ സദുദ്യമം വിജയകരമാക്കി തീർക്കാൻ എല്ലാ നാട്ടുകാരുടെയും ക്ലബ്ബ് ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും എസ് എസ് ജി മെമ്പർമാരുടെയും പൂർണമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സർഗ്ഗകൂടാര കേന്ദ്രം ചുമത

അധ്യാപിക

ചുമതല

രക്ഷിതാവ്

പടിഞ്ഞാറ്റംകൊഴുവൽപൊതുജന വായനശാല ഇന്ദിര സിന്ധു
ഭണ്ഡാരപ്പുര വായനശാല ശ്രീവിദ്യ അശ്വതി
സാമൂഹ്യക്ഷേമ

വായനശാല

സീമ ന വ്യ
ഓർച്ച വായനശാല ഷമീറ ഗൗരി
ചിറപ്പുറം വായനശാല ആശിദ ലേഖ

സർഗ്ഗക്കൂടാരം-സൗഹൃദ വേദി

ജി എൽ പി എസ് നീലേശ്വരത്തിന്റെ തനത് പ്രവർത്തനത്തിൽ മികവുറ്റ സർഗ്ഗ കൂടാരം ഒക്ടോബർ മാസത്തിൽ മൂന്നു വായനശാലകളിലായി നടത്തി

കുട്ടികളുടെ സവിശേഷ കഴിവുകൾ സർഗാത്മകത എന്നിവ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കാനുള്ളഅവസരമായി സർഗ്ഗ കൂടാരം മാറി.

സാമൂഹിക ക്ഷേമ വായനശാല പൊതുജന വായനശാല ആനച്ചാൽ വായനശാല എന്നിങ്ങനെ മൂന്ന് വായനശാലകളിലാണ് ഈ വർഷത്തെ ആദ്യ സർഗ്ഗ കൂടാരം അരങ്ങേറിയത്

ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.


സർഗ്ഗ കൂടാരം -വിദ്യാലയം സമൂഹത്തിലേക്ക്

കുട്ടികളുടെ സാഹിത്യകലാപരമായ കഴിവുകൾക്ക് വേദി നൽകുന്ന ഒരിടമായ സർഗ്ഗ കൂടാരം രണ്ടാം എഡിഷൻ 3 വായനശാലകളിലായി സംഘടിപ്പിച്ചു

കുട്ടികളുടെ രക്ഷിതാക്കൾ മുതിർന്നവർ കുടുംബാംഗങ്ങൾ എന്നിവർ സദസായി എത്തുന്നത് കുട്ടികൾക്ക് കൂടുതൽ ഊർജ്ജം പകർന്നു

സർഗ്ഗ കൂടാരം കുട്ടികളുടെ പരിപാടിയാണെങ്കിലും സമൂഹത്തെ വിദ്യാലയത്തോടെ ചേർത്തുവെക്കുന്ന പൊതുവേദിയായി മാറി

എകെജി വായനശാല ,സാമൂഹികക്ഷേമ വായനശാല ,പൊതുജന വായനശാല എന്നീ മൂന്നിടങ്ങളിലായി കുട്ടികൾ നിർത്താൻ മോണോ ആക്ട് കഥപറയാൻ ആർട്ട് ഇംഗ്ലീഷ് പദ്യം എന്നിവയൊക്കെ അവതരിപ്പിച്ചു

മുൻ പ്രഥമ അധ്യാപിക ശ്രീമതി ഗീത ടീച്ചറുടെ സാന്നിധ്യം കുട്ടികളിൽ ഏറെ സന്തോഷം നിറച്ചു

"https://schoolwiki.in/index.php?title=സർഗ_കൂടാരം&oldid=2915805" എന്ന താളിൽനിന്ന് ശേഖരിച്ചത്