സ്വാതന്ത്ര്യ ദിനം
2021 ആഗസ്റ്റ് 15 ഗൂഗിൾമീറ്റിലൂടെയുളള സ്വാതന്ത്ര്യ ദിന ആഘോഷം ഏത് സാഹചര്യത്തെയും കുട്ടികൾ തരണം ചെയ്യുന്ന തരത്തിലായിരുന്നു. പ്രഥമാധ്യാപികയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിൽ ഡോ. പ്രമോദ് ജി നായർ (അസോസിയേറ്റ് പ്രൊഫസർ. എസ്. എൻ, കോളേജ് നെടുങ്ങണ്ട) സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് മീറ്റിൽ പങ്കെടുത്ത കുട്ടികളുടെ പ്രകടനങ്ങൾ വളരെയധികം വർണാഭവും ശ്രദ്ധയാകർഷിക്കുന്നതുമായിരുന്നു.





