സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ നന്മയുടെ കാവൽക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ കാവൽക്കാർ

കൊറോണ എന്ന മഹാമാരിയെ
മറികടക്കാൻ തളരാതെ കർമ്മം.
പ്രാർത്ഥനയാകുന്ന മാലാഖമാരെ
നിങ്ങൾക്കൊരായിരം നന്മകൾ നേരുന്നു.
എല്ലാം സഹിച്ചും ക്ഷമിച്ചും
നമുക്കും നാടിനും കാവലാകുന്ന
കാക്കിയ്ക്കുള്ളിലെ നന്മയുടെ രൂപങ്ങളെ
നിങ്ങൾക്കൊരായിരം നന്മകൾ നേരുന്നു.
സ്നേഹവും,കരുതലും,
പരസഹായവും ചെയ്ത്
കൊറോണ പ്രതിരോധത്തിനായ് കൈകോർത്ത്
നല്ലൊരു നാളെയ്ക്കായ് പോരാടുന്ന ആരോഗ്യപ്രവർത്തകരെ
നിങ്ങൾക്കൊരായിരം നന്മകൾ നേരുന്നു.
ആയിരങ്ങളുടെ വിശപ്പകറ്റുവാൻ
രാപകലില്ലാതെ അധ്വാനിക്കുന്ന
കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തകരേ,
നിങ്ങൾക്കൊരായിരം നന്മകൾ നേരുന്നു.
മഹാമാരിയിൽ നിന്നും
കേരളത്തെ കരകയറ്റാൻ
അമരക്കാരനായി പ്രവർത്തിക്കുന്ന മുഖ്യനും
വാക്ക് കൊണ്ടും, പ്രവൃത്തി കൊണ്ടും താങ്ങായി നിൽക്കുന്നവരേ
നിങ്ങൾക്കൊരായിരം നന്മകൾ നേരുന്നു.

സൻജിത്ത് .ആർ .കെ
3 B സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത