ഗൈഡ്സ് ജന്മ വർണ വിശ്വാസഭേദമില്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസാരിയും രാഷ്ട്രീയ രഹിതവുമായ വിദ്യാഭ്യാസ പ്രസ്ഥാനമാന്ന് ഭാരത് സ്കൗട്ട്ആൻറ് ഗൈഡ്സ്. യുവ ജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീകവും വൈകാരികവുമായ ആത്മശക്തികളെ പൂർണമായി വികസിപ്പിച്ച് അവരെ വ്യകതികളായ നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും, ദേശിയവും, അന്തർദേശിയവുമായ സമൂഹങ്ങളിലെ അംഗങ്ങൾ എന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിൻെറ ലക്ഷ്യം. ലോകത്തിൽ പെൺകുട്ടികളുടെ യുണിഫോം അണിഞ്ഞ എറ്റവും വലിയ സംഘടനയാണ് ഗൈഡ്സ്. സിലബസ് അനുസരിച്ച് ഗൈഡിംങ്ങിൻെറ ചരിത്രം, വിവിധയിനം കെട്ടുകൾ, പ്രഥമശ്രശ്രുഷ, പാചകം എന്നീ മേഖലകളിൽ കുട്ടികളെ സജ്ജരാക്കുന്നു. സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പാലിയെറ്റിവ് കെയർ, റോഡ് സുരക്ഷ, പച്ചക്കറി കൃഷി, തൊഴിൽ പരിശീലനം, പ്ലാസ്റ്റിക് നിർമാർജനം ക്യാമ്പുകൾ, ഹരിത കേരളം, ദുരന്ത നിവാരണം, ദേശിയ ഏകീകരണം എന്നീ പ്രവർത്തനങ്ങൾ സ്കൗട്ട് ആൻറ് ഗൈഡ്സ് ഏറ്റെടുത്ത് പ്രവർത്തിക്കുന്നു.


"https://schoolwiki.in/index.php?title=സ്കൗട്ട്_ആൻറ്_ഗൈഡ്സ്&oldid=1059739" എന്ന താളിൽനിന്ന് ശേഖരിച്ചത്