പാഥേയം

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. ചാരും മൂട് ജംങ്ഷനിലുള്ള ഭക്ഷണ അലമാരയിലേക്ക് 70 ഓളം പൊതിച്ചോർ നൽകി. പ്രിൻസിപ്പൽ ശ്രീ ആർ രതീഷ് കുമാർ ഉൽഘാടനം ചെയ്തു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി സ്വാഗതം ആശംസിച്ചു. സീനിയർ അദ്ധ്യാപകരായ ശ്രീ ആർ ഹരിലാൽ, ശ്രീ കെ രഘുകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ ജയകൃഷ്ണൻ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി രാജശ്രീ, ശ്രീമതി അഞ്ജു ബി നായർ തുടങ്ങിയവർ പങ്കെടുത്തു.

ലഹരിവിരുദ്ധ സംഗീതനൃത്തശില്പം തുടി

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗീതനൃത്തശില്പം

"തുടി" 

"ഓണത്തിന് ഒരു കൂട പൂവ്"

"ഓണത്തിന് ഒരു കൂട പൂവ്" താമരക്കുളം വി വി ഹയർ സെക്കൻ്ററി സ്കൂൾ NSS Unit (60)

ആഭിമുഖ്യത്തിൽ നൂറോളം ബന്ദി തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീ ആർ രതീഷ്കുമാർ ഉൽഘാടനം ചെയ്തു.NSS program officer ശ്രീമതി രാജലക്ഷ്മി എൽ, സൗഹൃദ കോഓർഡിനേറ്റർ ശ്രീമതി ശ്രീലേഖ , ശ്രീമതി അശ്വതി , ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി വിനീത , രണ്ടാം വർഷ എൻ എസ് എസ് വേളൻ്റിയേഴ്സ് എന്നിവർ പങ്കെടുത്തു

ലഹരി വിരുദ്ധബോധവൽക്കരണം

ലഹരി വിരുദ്ധബോധവൽക്കരണം താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ലഹരിവിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ മാവേലിക്കര എക്സൈസ് ഇൻസ്പെക്ടർ ശ്രീ പി സജികുമാർ സാർ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം ക്ലാസ്സ് നടത്തുന്നു

സ്വാതന്ത്ര്യ ദിനാഘോഷം 2025

78-ാംസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വി വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്ക് ദേശീയ പതാക നിർമ്മിച്ചുനൽകി.പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ ആർ രതീഷ് കുമാർ ഹെഡ്മിസ്ട്രസ് ശ്രീമതി സഫീന ബീവി ഡെപ്യൂട്ടി എച്ച് എം ശ്രീ ഉണ്ണികൃഷ്ണൻസ്റ്റാഫ് സെക്രട്ടറിമാർ ശ്രീ P S. ഗിരീഷ് കുമാർ ശ്രീ C S ഹരികൃഷ്ണൻഎൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി എൽഅധ്യാപകരായ ശ്രീമതി സൗമ്യ ശ്രീ ധനേഷ് എന്നിവർ പങ്കെടുത്തു

==

ബയോഡൈവേഴ്സിറ്റി രജിസ്റ്റർ

താമരക്കുളം വിവി ഹയർ സെക്കൻഡറി .സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ നിർമ്മാണത്തിന്റെ ഭാഗമായി വോളണ്ടിയേഴ്സ് തയ്യാറാക്കിയ സസ്യങ്ങളുടെ ഡോക്യുമെന്റ്സ് പ്രോജക്ട് കൺവീനർ ശ്രീ മന്മഥൻ സാറിനെ പ്രിൻസിപ്പൽ രതീഷ് കുമാർ സാർ ഏൽപ്പിച്ചു

പെൻബോക്സ്

താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ഭാഗമായി ക്യാമ്പസിൽ പെൻബോക്സ് സ്ഥാപിച്ചു.പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ രതീഷ് കുമാർ നിർവഹിച്ചു. സീനിയർ അധ്യാപകരായ ശ്രീ ഹരിലാൽ ശ്രീ ഗിരീഷ് കുമാർ പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

ജീവിതോത്സവം 2025

താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് (നമ്പർ 60) ജീവിതോത്സവം 2025  ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ രതീഷ് കുമാർ നിർവഹിച്ചു തുടർന്ന് മനുഷ്യശൃംഖല രൂപീകരിച്ചു

ജീവിതോത്സവം 2025 Day- 2 ഒപ്പു മരം

ജീവിതോത്സവം 2025 Day- 2 ഒപ്പു മരം 

വിവി എച്ച് എസ്സ് എസ്സ് താമരക്കുളം എൻ എസ് എസ് യൂണിറ്റ്(നമ്പർ 60) നല്ല അറിവിനായി നല്ല ലോകത്തിനായി നല്ല സുഹൃത്തിനായി നല്ല കേരളത്തിനായി നല്ല സ്കൂളിനായി പ്രിൻസിപ്പാൾ, അധ്യാപകർ, വിദ്യാർത്ഥികൾ എല്ലാവരും ഒപ്പിട്ടു.

വർണ്ണോത്സവം

വി വി എച്ച് എസ് എസ് താമരക്കുളം എൻഎസ്എസ് യൂണിറ്റ് (നമ്പർ 60) മാനസ ഗ്രാമത്തിലെ അംഗനവാടി സന്ദർശിക്കുകയും അവിടെ എൻഎസ്എസ് വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ കലോത്സവം നടത്തുകയും ചെയ്തു. പഞ്ചായത്ത് അംഗം ശ്രീ മന്മഥൻ പ്രിൻസിപ്പാൾ ശ്രീ രതീഷ് കുമാർ സ്റ്റാഫ് സെക്രട്ടറി ഗിരീഷ് കുമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി അങ്കണവാടി ടീച്ചർ ശ്രീമതി ശ്രീജ തുടങ്ങിയവർ സംസാരിച്ചു കുട്ടികൾക്ക് കളറിംഗ് ബുക്കും ക്രയോണും മധുരപലഹാരങ്ങളും വിതരണം ചെയ്തു

ഗാന്ധി ജയന്തി ആഘോഷം

2025 october 2 156ാമത് ഗാന്ധി ജയന്തി ആഘോഷം. പ്രിൻസിപ്പാൾ ശ്രീ രതീഷ് കുമാർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. മുൻ PTA പ്രസിഡൻ്റ് ശ്രീ രതീഷ് കൈലാസം സീനിയർ അധ്യാപകൻ ശ്രീ ഹരിലാൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് കുമാർ NSS പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി NCC ഓഫീസർ ശ്രീമതി മീര PTA പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവന ദിനം ആചരിച്ചു

October 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് NSS Volunteers സേവന ദിനം ആചരിച്ചു. പ്രവർത്തനങ്ങൾക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ്കുമാർ NSS പ്രോഗ്രാംഓഫീസർ ശ്രീമതി രാജലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.

തുണി സഞ്ചി വിതരണം

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കടകളിൽ തുണി സഞ്ചി വിതരണം ചെയ്യുകയും ചെയ്തു.

മാനസികാരോഗ്യ ദിനം

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ,നൂറനാട് കെസിഎം ഹോസ്പിറ്റലുമായി സഹകരിച്ച് ഒക്ടോബർ 10 മാനസികാരോഗ്യ ദിനം ആഘോഷിച്ചു.

കായംകുളം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, കായംകുളം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

കേക്ക് നിർമ്മാണ പരിശീലനം

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, വീട്ടമ്മമാർക്ക് സ്വയംതൊഴിൽ സംരഭമായി കേക്ക് നിർമ്മാണ പരിശീലനം നൽകി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ആർ രതീഷ് കുമാർ നിർവഹിച്ചു.

മെഡിക്കൽ ക്യാമ്പ്

വി വി ഹയർസെക്കൻഡറി സ്കൂൾ താമരക്കുളം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താമരക്കുളം PHC മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീലേഖ കെ, വള്ളികുന്നം PHC മെഡിക്കൽ ഓഫീസർ ഡോക്ടർ മാമൻ പി കെ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ രോഗനിർണയവും മരുന്ന് വിതരണവും നടത്തി .ക്യാമ്പ് പിടിഎ പ്രസിഡൻറ് എച്ച് റിഷാദിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ പി എസ് ഗിരീഷ് കുമാർ കെ ഗോപകുമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൽ രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് വോളണ്ടിയർ ലീഡർ സിയാ സൂസൻ കൃതജ്ഞത രേഖപ്പെടുത്തി

പെൻബിൻ പദ്ധതി

വിവിഎച്ച്എസ്എസ് താമരക്കുളം എൻഎസ്എസ് (നമ്പർ 60) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്ലാസ് മുറികളിൽ നിന്നും ഉപയോഗശൂന്യമായ പേനശേഖരിച്ച് ഹരിത കർമ്മ സേനയെ ഏൽപ്പിക്കുന്നു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി . സീനിയർ അദ്ധ്യാപകരായ ശ്രീ ആർ ഹരിലാൽ, ശ്രീ കെ രഘുകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ ജയകൃഷ്ണൻ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി രാജശ്രീ, ശ്രീമതി അഞ്ജു ബി നായർ തുടങ്ങിയവർ പങ്കെടുത്തു.

സ്നേഹവീട് സന്ദർശിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ് എൻ. എസ്. എസ് യൂണിറ്റ്

താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചുനക്കര പാലിയേറ്റീവ് കെയർ സെൻറർ സ്നേഹവീട് സന്ദർശിക്കുകയും അന്തേവാസികൾക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ ചുനക്കര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ രാധാകൃഷ്ണൻ അധ്യാപകരായ പി എസ് ഗിരീഷ് കുമാർ ആർ ശ്രീലാൽ കെ ജയകൃഷ്ണൻ ആർ ശ്രീലേഖ അശ്വതി ആർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൽ രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2025-26&oldid=2893186" എന്ന താളിൽനിന്ന് ശേഖരിച്ചത്