സഹായം Reading Problems? Click here

സ്കൂൾ പ്രവർത്തനങ്ങൾ 2021-22

Schoolwiki സംരംഭത്തിൽ നിന്ന്

പ്രതിഭാതരംഗ് 2 k21

-25036-EKM-PRATHIBA-2022.jpg


വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആത്മാവിൽ തുന്നിചേർത്ത് അറിവിന്റെ ആകാശങ്ങളിലേക്ക് വിദ്യാർത്ഥി മനസ്സുകളെ ഉയർത്തുവാൻ സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ പ്രതിഭാതരംഗ് 2 k 21 സംഘടിപ്പിച്ചു.ഗണിത-ശസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഐടി മേള എന്നിവ കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി മാറി.വിദ്യാലയത്തിലെ കുട്ടി ശാസ്ത്രഞ്ജൻ ബെൻ ഷിബുവിന്റെ ഓട്ടോമാറ്റിക് ഡസ്‌റ്റ് ബിൻ, ഫയർ അലാം, ഡിസ്‌പെൻസർ എന്നിവ പ്രദർശിപ്പിച്ചു .അക്വാഫോണിക്സ്

-25036-EKM-AQUA-2022.jpg


വിദ്യാർത്ഥികളെ നൂതന കൃഷി രീതി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ അക്വാഫോണിക്സ് എന്ന പദ്ധതിക്ക് തുടക്കമിട്ടു.യൂണിഫോം ചലഞ്ച്

-25036-EKM-UNIFORM-2022.jpgകോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൂട്ടികൾക്കായി യൂണിഫോം ചലഞ്ച് സംഘടിപ്പിച്ചു. പുതുതായി വാങ്ങി ഉപയോഗിച്ചതും, നല്ലതുമായ നൂറിലേറെ യൂണിഫോമുകൾ ഇതുവഴി ശേഖരിക്കാൻ കഴിഞ്ഞു.


സർഗം 2K21

-25036-EKM- SARGAM-2022.jpg


യുവ പ്രതിഭകളെ വാർത്തെടുക്കുന്ന സർഗം 2K21സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 26,27 തീയതികളിൽ നടന്നു... ലളിതഗാനം, മോഹിനിയാട്ടം, പെൻസിൽ ഡ്രോയിങ് എന്നിങ്ങനെ ഇരുപത്തിലധികം മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഓൺലൈനായി കാണാനുള്ള അവസരം നൽകി.കർഷക ദിനാചാരണം

-25036-EKM-KARSHAKA-2022.jpgവിദ്യാലയത്തിൽ കർഷക ദിനാചാരണം പരിപാടികൾ സംഘടിപ്പിച്ചു മികച്ച കർഷക കുടുംബത്തെ തെരഞ്ഞെടുത്തു. വിദ്യാർത്തിയായ എയ്ഞ്ചൽ ജോർജിന്റെ കുടുംബത്തെ ആണ് ഇതിനായി തിരഞ്ഞെടുത്തത്.പരിസ്ഥിതി ദിനം

-25036-EKM-PARISTHITHY-2022.jpgവിദ്യാലയത്തിൽ പരിസ്ഥിതി ദിനം ആചാരിച്ചു.'മരം ഒരു വരം 'എന്ന ആപ്തവാക്യം സ്വീകരിച്ച് വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.
വായന വാരാഘോഷം

-25036-EKM- VAYANA-2022.jpg


വിദ്യാലയത്തിൽ വായന വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനം, ഗദ്യാവയന, വാർത്താവായന, കഥ വിസ്മയം -101, കഥകളുടെ ഡിജിറ്റൽ അവതരണം എന്നിങ്ങനെ വിത്യസ്ത വായന വിഭവങ്ങൾ വിദ്യാലയത്തിന്റെ യു ട്യൂബ് ചാനലിലൂടെ കുട്ടികൾ ആസ്വദിച്ചു.കൂടൊരുക്കാം .... കൂട്ടുകാരികൾക്ക്

-25036-EKM- KUD -2022.jpg


സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങലിലെ വിദ്യാർത്ഥികൾ *സഹപാഠിക്കൊരു സ്നേഹവീട്* എന്ന സംരംഭത്തിന് 2021 ക്രിസ്തുമസ് കാലത്ത്ആരംഭം കുറിച്ചു.മഹത്തായ ഈ ഉദ്യമത്തിൽ പങ്കുചേർന്ന്, കൂട്ടുകാരികൾക്കൊരു സ്നേഹത്തണൽ ഒരുക്കുവാൻ ഒന്നിച്ച് കൈകോർത്തു.
വനിതാദിനം

-25036-EKM-WOMENS DAY-2022.jpg


പ്രസിദ്ധരായ മഹിള രത്നങ്ങൾക്ക്‌ ജീവനും ചൈതന്യവും പകർന്ന് സെന്റ് ജോസഫ്സ് ജി.എച്ച് ചെങ്ങൽ വിദ്യാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു. സ്ത്രീ ശക്തി കവിതാലപനം, സംഘനൃത്തം, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി പ്രീമ ജോസ് . സ്കൂൾ ലീഡർ നെസ്ലഹ, എയ്ഞ്ചൽ ജോർജ്ജ് എന്നിവ പ്രസംഗിച്ചു

വീടരങ്ങ്

-25036-EKM-VEEDARNG-2022.jpg


സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാള ഭാഷയിലെ സുൽത്താനായി മാറിയ അതുല പ്രതിഭയായ വൈക്ക് മുഹമ്മദ് ബഷീറി ർ. ബഷീർ ദിനത്തിൽ ചെങ്ങൽ സെന്റ് ജോസഫസ് വിദ്യാലയത്തിൽ " വീട്ടരങ്ങ് ഓൺലൈനായി "സംഘടിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾക്ക് വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ജീവൻ പകർന്നു. പാത്തുമ്മയുടെ ആട്, പൂവമ്പഴം ,മതിലുകൾ , പ്രേമലേഖനം തുടങ്ങിയ ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെയാണ് കുട്ടികൾ ദൃശ്യാവിഷ്കരിച്ചത്.സാഹിത്യോത്സവ് 2 k 21

-25036-EKM-ULSAV-2022.jpgസെന്റ് ജോസഫ്‌സ്‌ വിദ്യാലയത്തിലെ സാഹിത്യോത്സവ് 2 k 21 2021ഓഗസ്റ്റ് 6 ഓൺലൈൻ ആയി നടത്തപ്പെട്ടു. നമ്മുടെ പൂർവ്വ വിദ്യാർത്ഥിയുംമഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 മത്സരാർത്ഥിയുമായ ജൂലിയറ്റ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
വാർഷികാഘോഷം.... യാത്രയയപ്പ്

-25036-EKM-YATHRA-2022.jpgവിദ്യാലയ മുത്തശ്ശിയുടെ 111-ാ മത് വാർഷികാഘോഷവും ബേബി ടീച്ചറിന്റെ യാത്രയയപ്പു് സമ്മേളനവും 12/3/2022 തിയ്യതി നടന്നു.
ലോക ഓസോൺ ദിനം

വിദ്യാലയത്തിൽ സെപ്റ്റംബർ 16ന് ലോക ഓസോൺ ദിനം ഓൺലൈനായി ആചാരിച്ചു.

അദ്ധ്യാപക ദിനം

മികച്ച പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ഡോക്ടർ സർവേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 സ്കൂളിൽ ഓൺലൈനായി അധ്യാപക ദിനമായി ആചരിച്ചു.

യോഗ ദിനം

ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാകാത്ത സംഭവനയാണ് യോഗ. ജൂൺ 21ന് സെന്റ് ജോസഫ്സ് വിദ്യാലയത്തിൽ യോഗ ദിനം ഓൺലൈനായി ആചാരിച്ചു.

സ്വാതന്ത്ര്യ ദിനം

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ആഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.

ഓണം

ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ദേശീയ ഉത്സവമാണ് ഓണം. സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ ഓണാഘോഷം ഓൺലൈനായി നടന്നു...

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2021-22&oldid=1809592" എന്ന താളിൽനിന്ന് ശേഖരിച്ചത്