സ്കൂൾ കലോത്സവത്തിന്റെ ഫലങ്ങളറിയാനായി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ തത്സമയ റിസൾട്ട് പോർട്ടൽ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ

എച്ച്.എം. റീന ടീച്ചർ റിസൾട്ട് പോർട്ടൽ സ്കാൻ ചെയ്ത് പ്രകാശനം ചെയ്യുന്നു.
റിസൾട്ട് പോർട്ടൽ

2025 സ്കൂൾ കലോത്സവമായ 'തകൃതാളം 2k25' പതിവുശൈലിയിൽ നിന്നു വ്യത്യസ്തമായിരുന്നു. ഉപജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളിൽ കലോത്സവത്തിനും ശാസ്ത്രോത്സവത്തിനും സ്പോർട്ട്സിനും നാം ഫലങ്ങളറിയുവാൻ ആശ്രയിക്കുന്നത് mela.kite.kerala.gov.in, ulsavam.kite.kerala.gov.in, sports.kite.kerala.gov.in - കൈറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ വെബ്സൈറ്റുകളിലൂടെയാണ്. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ നിവേദ് കെ., ഈ വെബ്സൈറ്റുകളെ ആസ്പദമാക്കി, അവയിൽനിന്നും ആശയങ്ങൾ ഉൾക്കൊണ്ട് തയ്യാറാക്കിയ റിസൾട്ട്പോർട്ടലിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. സ്കൂളിലെ ബ്രോഡ്ബാൻഡ് കണക്ഷനും ലാപ്ടോപ്പും ഉപയോഗിച്ച് ഗൂഗിൾ ഷീറ്റ്സും ബ്ലോഗറും ഉപയോഗിച്ച് വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തു. അതിനുശേഷം, മൂന്നു വേദികളിൽ നിന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റിസൾട്ട് ശേഖരിക്കും. അവ തത്സമയം, സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. എല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. സ്കൂളിൽ വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ച ക്യൂ.ആർ. കോഡ് മുഖേനയാണ് വെബ്സൈറ്റിന് പ്രചാരം നൽകിയത്.