സൈനിക് എൽ പി എസ്./അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹത്വം

ശുചിത്വത്തിന്റെ മഹത്വം
  പതിവുപോലെ രാജു കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. അവധിയായതിനാൽ ഇത് അവന്റെ പതിവുജോലിയാണ് ' കളിയിൽ എന്നപോലെ പഠിക്കാനും മിടുക്കനാണ് അവൻ. അങ്ങനെയിരിക്കെ അവന്റെ അപ്പൂപ്പൻകോളറ വന്ന് ആശുപത്രിയിലായി.കോളറ യുടെ കാരണങ്ങൾ ടീച്ചർ പഠിപ്പിച്ചത് അവൻ ഓർത്തു തന്റെ ഗ്രാമത്തിന്റെ വൃത്തിക്കുറവ് അവൻ കണ്ടു. അവനും കൂട്ടുകാരും ഒരു തീരുമാനമെടുത്തു. ഇന്നു മുതൽ വീടും നാടും നമ്മൾ വൃത്തിയാക്കും അവരുടെ കൂടെ മറ്റുള്ളവരും ചേർന്നു. ആ നാട് വൃത്തിയുള്ളതായി. രോഗങ്ങൾ കുറഞ്ഞു.അങ്ങിനെ ആ ഗ്രാമം ശുചിത്വ ഗ്രാമമായി മാറി. നമുക്കും രാജുവിനെ പോലെ നമ്മുടെ നാടിനെയും വ്യക്തിയുള്ളതാക്കി മാറ്റാം കൂട്ടുകാരേ...............
  
അഭിനവ്
1 എ സൈനിക് എൽ പി എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ