സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് 2025 - പ്രവർത്തനങ്ങൾ

ഫ്രീഡം ഫെസ്റ്റ് 20025 ഈ വര്ഷം വിദ്യാലയത്തിൽ അതി വിപുലമായി ആഘോഷിച്ചു .ഉത്‌ഘാടനം എച്ച എം  ഇൻ ചാര്ജ് ശ്രീ സുജ നിർവഹിച്ചു. പരിപാടിയിൽ സ്വാഗതം കൈറ്റ് മിസ്ട്രസ് ബിന്ദു പറഞ്ഞു .ആശംസകൾ അർപ്പിച്ചു കൊണ്ട് സ്റ്റാഫ് സെക്രട്ടറി ശ്രീ സീമ കൈറ്റ് മാസ്റ്റർ മിഥുൻ എന്നിവർ സംസാരിച്ചു. പഞ്ചദിന പരിപാടികൽ പരിപാടിയിൽ അവതരിപ്പിച്ചു.

         ഒന്നാം ദിനമായ സെപ് 22ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു.പരിപാടിയിൽ സ്കൂളിലെ കുട്ടികൾ ലാപ് ടോപ് കൊണ്ട് വന്നു അതിൽ ഉബണ്ടു 22.04 ഇൻസ്റ്റാളേഷൻ littlle  കൈറ്റ് അഗങ്ങൾ നിർവഹിച്ചു .

രണ്ടാം ദിനം ആയ സെപ് 23 റോബോട്ടിക് കിറ്റ് ട്രെയിനിങ് പത്താം ക്ലാസിലെ കുട്ടികൾക്ക് സ്കൂളിലെ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി.

     മൂനാം ദിനമായ സെപ് 24  ബുധൻ സമകാലിക വിദ്യാഭ്യാസത്തിൽ സ്വതന്ത്ര സോഫ്റ്റ് വെയർന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സെമിനാർ എട്ടാം ക്ലാസ് ഐ ഡിവിഷനിൽ പഠിക്കുന്ന അദ്വിക പി സുനിൽ (കൈറ്റ് അംഗം )അവതരിപ്പിച്ചു .അന്ന് തന്നെ അതെ വിഷയത്തിൽ ഉപന്യാസ രചന മത്സരം നടത്തുകയും അദ്വിക പി സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .

   നാലാം ദിനം സെപ് 25 വ്യാഴ0 പോസ്റ്റർ മേക്കിങ് നടന്നു പരിപാടിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ഡേയുമായി ബന്ധപ്പെട്ട പോസ്റ്റർ കുട്ടികൾ ഉണ്ടാക്കി.

  അവസാന ദിനമായ സെപ് 26 വെള്ളി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു .ഫെസ്റ്റ് ഹെഡ് മാസ്റ്റർ മുരളീധരൻ ഉത്ഘാടനം ചെയ്തു .ഒപ്പം പഞ്ചദിന പരിപാടിയുടെ സമാപനവും നടന്നു. little കൈറ്റ് അംഗങ്ങൾ വളരെ കൗതുകം  ഉണർത്തുന്ന പ്രവർത്തനം കാഴ്ചവച്ചു .വിദ്യാലയത്തിലെ 10 ,9 ,8 ,ക്ലാസ്സിലെ കുട്ടികൾ പരിപാടി സന്ദർശിച്ചു ,ഒപ്പം അദ്ധ്യാപകരും .പരിപാടിയുടെ ചിത്രങൾ കൂടി ഇവിടെ ചേർക്കുന്നു .