സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

Knowledge Acquisition Programme

ഒഴിവു സമയം എങ്ങനെ ഫലപ്രദമാക്കാം എന്ന ചിന്തയോടെ, കുട്ടികൾ ആനുകാലിക വിഷയത്തെ സംബദ്ധിച്ച് അറിവ് വർദ്ധിപ്പിക്കാൻ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ചോദ്യാവലി തയ്യാറാക്കി ഓരോ മാസവും പഠനത്തിനായി നൽകി. ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷകൾ തയ്യാറാക്കി. അതിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും മറ്റു സ്കൂളുകൾ സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനർഹരാകുകയും ചെയ്തു. ഇതിലൂടെ പൊതുവിജ്ഞാങ്ങളെക്കുറിച്ചുള്ള അവബോധം രൂപപ്പെടുകയും ഉയർന്ന പരീക്ഷയ്ക്ക് വരെയുള്ള തയ്യാറെടുപ്പുകൾക്ക് അവർ പ്രാവീണ്യം നേടാൻ കഴിവുള്ളവരാകുകയും ചെയ്തു.

സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക  സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീമതി റ്റിറ്റി ടീച്ചർ ആണ്. സാഹിത്യ ചർച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകൾ, വായനാദിനാഘോഷം, പുസ്തക പ്രദർശനം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, കവിയരങ്ങ്, ചുമർപത്രിക തുടങ്ങിയവയിൽ മികവു പുലർത്തുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. ധാരാളം പുസ്തകങ്ങൾ പരിചയപ്പെടുത്തി, വായന ദിന സന്ദേശം, സർക്കാർ നിർദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാർത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂർ, തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു. ലൈബ്രറിക്ക് ആരംഭം കുറിക്കുകയും ചെയ്തു

വായനാവാരം

വായനയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് വായനാവാരം സമുചിതമായി ആചരിച്ചു. പി.എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 നു വായനാദിനസന്ദേശം H.M ശ്രീമതി മോളി ജോസ് നൽകി. വിവിധ ഭാഷകളുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തികൊണ്ട് പുസ്തക പരിചയം നടത്തി. ഹിന്ദി, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളുടെ നേതൃത്വത്തിൽ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.

വിദ്യാരംഗം 2018

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ രൂപവത്കരണവും പ്രവർത്തനവും ജൂൺ ആദ്യവാരം ആരംഭിച്ചു. കലാസാഹിത്യവേതിയുടെ സ്കൂൾതല യോഗം ചേർന്ന് ഓരോ ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികളെ വീതം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തിരഞ്ഞെടുത്തു.
തിരഞ്ഞെടുത്ത ക്ലാസ് പ്രതിനിധികളിൽ നിന്നും സ്കൂൾ തല കോ-ഓർഡിനേറ്റുമാരെ തിരഞ്ഞെടുത്തു. നോയൽ മാത്യു (IX.F),നിധി റോസ്(VIII A)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.യോഗത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ നൽകി.

ജൂൺ-5 പരിസ്ഥിതിദിനം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസ് തല പ്രവർത്തനങ്ങൾക്ക് രൂപം നൽകി.പരിസ്ഥിതി പ്രശ്നൾ പ്രമേയമായി വരുന്ന കഥകളും കവിതകളും കാർട്ടൂൺ ചിത്രരചന എന്നിവയും സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.

ജൂൺ-19 വായനാദിനം

വായനാദിനത്തോടനുമ്പന്ധിച്ച ബഹുമാനപെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി മോളി ജോസ് വായനാദിന സന്ദേശം നൽകി തുടർന്ന് പുസ്തകാസ്വാദനം , പി. എൻ പണിക്കർ അനുസ്മരണം വായനാദിനസന്ദേശങ്ങളുടെ പ്രദര്ശനം,പുസ്തകസമാഹരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
വായനാവാരാഘോഷത്തോടനുബന്ധിച്ച വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഓരോ ദിവസവും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലൈബ്രറി നവീകരണപ്രവർത്തനങ്ങൾ ശ്രീമതി ഷൈലജ ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.
വായനാവാരാചരണത്തിന്റെ ഭാഗമായി വിത്യാർത്ഥികൾ വിവിധ രചനാമത്സരങ്ങളും ക്വിസും നടത്തി.വിവിധ ക്ലബുകളുടെ പ്രവർത്തന പരിപാടികൾക്കു ആരംഭംകുറിക്കുകയും ചെയ്തു.

ജൂലൈ -5 ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് "ബഷീർ -അതുല്യനായ സാഹിത്യകാരൻ " എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബഷീർ കൃതികളും അവയുടെ സവിശേഷതകളും, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ ക്ലാസ്സ്‌ തലത്തിൽ നടന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ശില്പശാല 25/09/2018-ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. കഥ,കവിത,ചിത്രരചന,അഭിനയം,നാടൻപാട്ട്,കെെയ്യെഴുത്ത്, കവിതാലാപനം എന്നീ മേഖലകളിലാണ് ഏകദിന ശില്പശാല നടന്നത് വിവിധ വിഷയാദ്യാപകരുടെ നേതൃത്വത്തിലും സഹകരണത്തോടെയും നടത്തിയ ശില്പശാലയിൽ H.M ശ്രീമതി മോളി ജോസ് വിജയികളെ പ്രഖ്യാപിച്ചു വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റും ശ്രീമതി സ്മിത ജോർജ് നന്ദി പറയുകയും ചെയ്തു.
മാനന്തവാടി താലൂക്ക് ലെെബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ 2018 ജൂലെെ 5-ന് അഖിലകേരള അക്ഷരോത്സവം 2018 എന്ന ക്വിസ് മത്സരം നടത്തിയിരുന്നു. 2018 ജൂലെെ 5-ന് 2:00 മണിമുതൽ 3:00 മണിവരെയായിരുന്നു.ക്വിസ് മത്സരം നടന്നത്.
ദേവാനന്ദ്.ബി.(X.A),സ്നേഹ.എസ്.ജെ(VIII A),മെറിൻ ജോസഫ് (IX.B)എന്നിവർ ആഗസ്റ്റ് 5-ാം തിയതിയിലെ താലൂക്ക് തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ആഗസ്റ്റ് 5-ാം തിയതിയിലെ താലൂക്ക് തല മത്സരത്തിൽ നിന്ന് 14/1018-നു നടന്ന ജില്ലാതല മത്സരത്തിലേക്ക് സ്നേഹ.എസ്.ജെ (VIII.A)തിരഞെടുക്കപ്പെട്ടു