സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തൊട്ടാവാടി

പാതയോരത്തും പാടവരമ്പത്തും തഴച്ചു വളരുന്ന തൊട്ടാവാടിയെ ഒന്നു തോട്ടുവടിക്കാത്തവർ വിരളമാണ് . നിരനിരയായ് വളർന്നു നിൽക്കുന്ന ഈ മുൾച്ചെടിയിലെ വർണപ്പൂക്കൾ അപ്പൂപ്പൻ താടിയെ ഓർമിപ്പിക്കുന്നു. പഴയകാല ഗ്രാമീണ ചന്തങ്ങളിലെ അലങ്കാരങ്ങളായിരുന്നു ഈ വർണപ്പൂക്കൾ.

             തൊട്ടാവാടിയുടെ ഇലയും വെറും രോഗശമനികളാണ് . രക്തശുദ്ധി വരുത്തുന്നതിനും കഫം, പിത്തം മുതലായവ ഇല്ലാതാക്കുന്നതിനും ഇവ ഉപയോഗിക്കപ്പെടുന്നു. മൂത്രാശയകല്ലിന്റെ രോഗത്തിനും മികച്ച ശമനൗഷധമായി ഇതിനെ ഉപയോഗിക്കുന്നു.

          മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് തൊട്ടാവാടിയുടെ ഇലയും വേരും  സമം ചേർത്ത് നിഴലിൽ ഉണക്കി അറ സ്പൂൺ വീതം പാലിലും തേനിലും ചേർത്ത സേവിച്ചാൽ മതി.

           ഭാഷയിലും തൊട്ടാവാടി പ്രയോഗം കേൾക്കാറുണ്ട്. ചപല സ്വഭാവക്കാരെ തൊട്ടാവാടിയായി ഉപമിക്കുന്നു 


വാളൻ പുളി

ഓട്ടു പാത്രങ്ങൾ വൃത്തിയാക്കാൻ പഴമക്കാർ വാളൻപുളി ആണ് ഉപയോഗിച്ചിരുന്നത്. വെള്ളവും എണ്ണയുമായി സമ്പർക്കമുള്ള ഓട്ടുപാത്രങ്ങളിൽ ക്ലാവുപിടിക്കാറുണ്ട് . ലോഹത്തിന്റെ ഈ ഓക്സിഡകളെയും ഹൈഡ്രോക്സിടുകളെ യും പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് രാസപ്രവർത്തനത്തിലൂടെ നിർവ്വീര്യമാക്കുന്നു. അതിലൂടെ ചേമ്പ് പത്രങ്ങൾ പുലി ഉപയോഗിച്ചു കഴുകി കളഞ്ഞാൽ വെട്ടിത്തിളങ്ങുന്നതാണ്


തെങ്ങറിവുകൾ

കെട്ടി തൂക്കി ഇറക്കണം

തണലത് ഇരിക്കണം

വെള്ളത്തിലിടണം

കമഴ്ത്തി വെക്കണം

മണലിൽ പാകണം

മഴയത് നിർത്തണം