സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/പൊൻപുലരി

Schoolwiki സംരംഭത്തിൽ നിന്ന്
നിശബ്ദത


കടൽ അന്നാദ്യമായി ഉറങ്ങി
ഏകനായി ശാന്തനായി
തിരമാലകൾ അവന്റെ സ്വപ്നത്തിൽ നിന്നുപോലും
അകന്നു പോയി
തങ്ങളുടെ മണവാളനോട്‌ ചേരാൻ വന്ന
സുന്ദരികളാവും പുഴകൾ
അവൻ മരിച്ചെന്നുകരുതി
ഉന്മാദത്തോടെ അലഞ്ഞു നടന്നു
മരങ്ങൾ നിർന്നിമേഷരായി
മർമ്മരം നിലച്ചു
സർവ്വം നിശബ്ദത

 

ഷാരോൺ രാജു
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത