സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകുന്ന പാഠങ്ങൾ


ആധികൾ വ്യാധികൾ മാലോകർക്ക്
ആതുരാലയം പൂകാതെ ഇല്ല സമാധാനം
കോവിഡിൻ ബാധ വന്നതിൻ ശേഷമോ
ഹോസ്പിറ്റൽ എന്ന് കേട്ടാലോ പേടി
മൂക്ക് കടിച്ചാലോ ഡോക്ടറെ കാണുവോർ
തുള്ളൽ പനി വന്നു വീട് താനാശ്രയം
തൊടിയിൽ ലഭിക്കാത്ത ഇലയെന്തുണ്ട്
ആസ്വാദ്യകരമായി പാകം ചെയ്തിടാൻ
ചക്കയും മാങ്ങയും ചേന ചെമ്പൊന്നുമേ
മറുവാക്ക് ചൊല്ലാതെ ഭുജിച്ചിടുന്നു ഇന്ന്
വീടൊരു സ്വർഗ്ഗമായീടും മനുജന്ന്
ഓതിതന്നീടുന്നു കോവിടെന്ന മഹാഗുരു

 

സ്ടിന്റോ സ്റ്റീഫൻ
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത