സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി / ജെ.ആർ.സി

Schoolwiki സംരംഭത്തിൽ നിന്ന്

JUNIOR RED CROSS

ജ‌ൂനിയർ റെഡ് ക്രോസ് സേവനം എന്ന ആപ്തവാക്യത്തോടെ ലോകത്ത് സമാധാനത്തിന്റെയും നന്മയുടെയും പ്രതീകമായ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി 2005 ലാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. മൂന്നു കർമ്മപരിപാടികളാണ് മുഖ്യമായും നമ്മുടെ ജെ. ആർ.സി അംഗീകരിച്ചിട്ടുള്ളത്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ പരോപകാര പ്രവർത്തനം അന്താരാഷ്ട്രസൗഹൃദബന്ധം സമ്പുഷ്ടമാക്കൽ ഇതിന്റെ പ്രവർത്തനം മുഖ്യമായും രണ്ട് ആദർശങ്ങളിൽ അധിഷ്ഠിതമാണ്. ഒന്ന് അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാലയം പശ്ചാത്തലമാക്കി പ്രവർത്തിക്കുക. രണ്ട് മാതൃസംഘടനയോട് തികഞ്ഞ വിശ്വസ്തത പുലർത്തുക. ഇതിന്റെ ചെയർമാൻ പത്താം ക്ലാസിലെ അലൈന സുധീർ ആണ്. എല്ലാ വെള്ളിയാഴ്ചയും ജെ. ആർ. സി അംഗങ്ങളുടെ യോഗം ചേരുന്നു. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങൾ ആചരിക്കുന്നതിന്റെ ഭാഗമായി ഈ വർഷം സ്വാതന്ത്ര്യദിന പരിപാടികളിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യദിനപരിപാടി സേ നോ റ്റു ഡ്രെഗ്സ് പരിപാടിയിൽ സജീവമായി പങ്കെടുത്തു. ഗാന്ധിജയന്തിയോടനുബന്ധിച്ച് നിരത്തുകളും സ്കൂൾ പരിസരവും പൊതു സ്ഥലവും വൃത്തിയാക്കി. വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും ജെ. ആർ. സിയുടെ സേവനം സ്തുത്യർഹമാണ്. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നത് എല്ലാ അംഗങ്ങളും അഭിമാനമായി കരുതുന്നു.‌ റെഡ്ക്രോസിന്റെ സാരഥിയായി പ്രവർത്തിക്കുന്നത് കൗൺസിലർ സുഷമ മോഹനാണ്. കൗൺസിലർ സുഷമ മോഹന്റെ പ്രവർത്തനം 13 വർഷം തികയുന്നു. ഇന്ന് 60 കുട്ടികളടങ്ങുന്ന ഒരു റെഡ്ക്രോസ് യൂണിറ്റാണ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നത്. സാമൂഹിക രംഗത്ത് സാന്ത്വനപ്രവർത്തനത്തിലൂടെ ഏവർക്കും മാതൃകയാവുന്ന ഈ റെഡ്ക്രോസ് യൂണിറ്റ് തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു. 2017-18 അധ്യയനവർഷത്തെ C ലെവൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും ഉയർന്ന മാർക്കോടെ പാസ്സായി. ഗ്രേസ് മാർക്കിന് അർഹരാണെന്ന് തെളിയിച്ചു. ഈ സംഘടനയുടെ പ്രവർത്തനം കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്നതിന് തെളിവാണ്.

OUR JRC Members