സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി /ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹലോ ഇംഗ്ളീഷ്

സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 2018-19 അധ്യനവർഷത്തെ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 25.6.2018 ൽ മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മോനിഷ എം പി നിർവഹിച്ചു. സിസ്റ്റർ റെസി അലക്സ് ഏവരെയും സ്വാഗതം ചെയ്തു. ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റർ മരിയ സെലിൻ, ശ്രീമതി സുഷമ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ അവർ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനാവിശ്യമായ ടിപ്പുകളും പങ്കുവച്ചു. Listen up now എന്ന ഗാനം കുട്ടികൾ ആസ്വദിച്ചു. ശ്രീമതി ലതാ ഗോവിന്ദൻ എല്ലാവർക്കും നന്ദി പറഞ്ഞു. ഹലോ ഇംഗ്ലീഷ് പദ്ധതി കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിന്റെ നിലവാരം ഉയർത്തുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ച ഒരു പദ്ധതിയാണ്. എസ്. ആർ. ജി തലത്തിൽ ഇതിന്റെ ആസൂത്രണം ജൂൺ 19-20 തീയതികളിൽ നടന്നു. യുപി തലത്തിലെ ഇംഗ്ലീഷ് പിരീഡ് ഹലോ ഇംഗ്ലീഷ് നടപ്പിലാക്കാൻ തീരുമാനമെടുത്തു. ഇതിനായി പത്തുമണിക്കൂർ നീക്കി വച്ചു. ഇത്തരം പ്രവർത്തനങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠിക്കുവാനും പഠിപ്പിക്കുവാനും ഗുണകരമാണ്.