സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്
പ്രകൃതി നമ്മുടെ അമ്മയാണ്. ആ പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്. പക്ഷേ പ്രകൃതിയെ സംരക്ഷിക്കേണ്ട അവർ തന്നെയാണ് പ്രകൃതി മലിനമാകുന്നത്. ഓരോ തവണ മലിനമാക്കുമ്പോഴും അത് നമ്മെ വലിയ പ്രതിസന്ധിയിൽ എത്തിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തെ കുറിച്ച് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് മനുഷ്യൻ. പലരീതിയിൽ മനുഷ്യൻ പ്രകൃതിയെ മലിനമാക്കി കൊണ്ടിരിക്കുന്നു. പ്രതിസന്ധികൾ വരുമ്പോൾ മാത്രമാണ് മനുഷ്യൻ ഇതിനെ കുറിച്ച് ചിന്തിക്കുന്നത്. ഇങ്ങനെ തുടർന്നാൽ അത് ലോകത്തിന്റെ നാശത്തിന് കാരണമാകും. ഈ ഭൂമിയിൽ ജനിക്കുന്ന ഓരോ മനുഷ്യനെയും ഉത്തരവാദിത്വമാണ് പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത്.
നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകമായ ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരത്തിൽ താമസിക്കുന്നത് ശുചീകരണത്തിനും കുടിവെള്ളത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. എന്നാൽ ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നതും ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടത്തേണ്ടത്. മനുഷ്യൻ സ്വീകരിച്ചുവരുന്ന പലവിധത്തിലുള്ള വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന ശുദ്ധജലക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപ്പാദനത്തിന് സ്വീകരിച്ച ഊർജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്. വനനശീകരണമാണ് പരിസ്ഥിതിസംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിൽ വനപ്രദേശത്ത് വിസ്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണത്തെ തടയുകയും, മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാൻ കഴിയൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ജലമലിനീകരണം, ഖരമാലിന്യ നിർമ്മാർജ്ജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, വർണ്ണമഴ,ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭൂമിയെ സുരക്ഷിതവും ഭദ്രവും ആയ ഒരു ആവാസകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം