സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/എന്റെ ഗ്രാമഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമഭംഗി


എന്റെ ഗ്രാമഭംഗി

തെളിനീരൊഴുകും അരുവികളും
ഉറവതുറകും നീർച്ചാലുകളും
ചോലവനങ്ങൾ കാട്ടാറുകളും
കാവുകളും കാനന നിരയും .

നാടിൻ നന്മ ഈ മണ്ണിൽ പൂക്കും
മണ്ണൊരു നിധിയായ് കാകേണം
മാമല നാടിൻ മനോഹരമെന്നും
മാലോകർക്കൊരു മാഹാത്മ്യം

പൂത്ത് വിളഞ്ഞൊരു നെൽ വയലിൽ
മാരുതനേകും മന്ദാരം
കതിരുകളിളകി സ്വാഗതമേകും
കണ്ണുകൾക്കെന്നും കേദാരം

കോടയിറങ്ങും മലനിരയും
കാന്തിപൊഴിയും ഹിമകണവും
ഇടവപ്പാതി സമൃദ്ധമാക്കി
നാടിൻ ഭദ്രത കാത്തിടും

പ്ലാസ്റ്റിക്കെല്ലാം അകറ്റി നിറുത്തി പ്രകൃതിയിലേക്ക് മടങ്ങുക നാം
വലിച്ചെറിയുന്നൊരു സംസ്കാരം
പാടെ കളയാൻ സമയമായി.....
 

മാനസ് മാത്യു ജോസ്
9 സി എസ് എച്ച് എസ് എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത