സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വം എങ്ങനെ ?

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എങ്ങനെ ?


ഇന്നത്തെകാലഘട്ടത്തിൽ ഏറെ പ്രധാനമുള്ള ഒരു വിഷയമാണിത്. ആരോഗ്യമുള്ള ഒരു തലമുറയുണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ വൃത്തിയായി സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവക്കുന്നത്. നാം നടന്നുവരുന്ന വഴികളിലും, ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകികിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. ഇതിനാൽ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജിവിതം ഹോമിച്ചുതീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്കുള്ളത്. നമുക്ക് ഇതിൽനിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കണം. കുട്ടികൾ ചെറുപ്പം മുതൽ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാകണം. "ചെറുപ്പകാലം മുതലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം". അതുകൊണ്ട് തന്നെ നാം ചെറുപ്പകാലം ശുചിത്വ ശീലമുള്ളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകിട്ടും കുളിക്കണം. നഖം വെട്ടി വൃത്തിയാക്കണം. മുടിവൃത്തിയായി സൂക്ഷിക്കണം. ഭക്ഷണത്തിനു മുൻപും ശേഷവും കൈ വൃത്തിയായി കഴുകണം. അലക്കി ഉണക്കിയ വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതൊക്കെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാകുന്നു. നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കണം. പ്ലാസ്റ്റിക് കവറുകളും കുപ്പികളും വലിച്ചെറിയരുത്. മലിനജലം കെട്ടികിടക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. അനാവശ്യമായി വളർന്നുവരുന്ന കാടുകൾ വെട്ടിവൃത്തിയാക്കണം ഇങ്ങനെ നമുക്ക് പരിസരശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തികളുടെയും വ്യക്തിത്വം മനസ്സിലാക്കുന്നതുതന്നെ അവരുടെ ശുചിത്വം അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് നമുക്കും നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാം അങ്ങനെ നമുക്ക് നമ്മുടെ വീടിനും നാടിനും മാതൃകയാകാം.

Eldho Paul
2 B സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം