സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2024-25
- പത്രക്വിസ്
കുട്ടികളിൽ ജനറൽനോളജ് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പത്രക്വിസ് എല്ലാ ആഴ്ചയിലും സംഘടിപ്പിച്ചു വരുന്നു. രണ്ടാഴ്ച കൂടുമ്പോൾ അസംബ്ലിയിലും സമ്മാനങ്ങൾ നൽകി വരുന്നു.
- തെരേസ്യൻ ഫോക്കസ്
സെൻ്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ൻ്റെ മുഖപത്രം (തെരേസ്യൻഫോക്കസ്) ഓരോ മാസവും പുറത്തിറക്കുന്ന. പത്രം തിങ്കളാഴ്ച ജനറൽ അസംബ്ലിയിൽ പ്രകാശനം ചെയ്യുകയും ദിനംതോറും നടക്കുന്ന അസംബ്ലിയിൽ വായിക്കപ്പെടുകയും ചെയ്യുന്നു.
- സ്കൂൾ അസംബ്ലി
എല്ലാ ബുധനാഴ്ചയും നടക്കുന്ന സ്കൂൾ അസംബ്ലിക്ക് ഓരോ ക്ലാസ്സ് ആണ് നേതൃത്വം വഹിക്കുന്നത്. ക്ലാസ്സ് ടീച്ചർ മുഖ്യസന്ദേശം നല്കുകയും ആ ക്ലാസ്സിലെ കുട്ടികൾ ആ ആഴ്ച അനുസ്മരിക്കേണ്ട ദിനങ്ങളെ അടിസ്ഥാനമാക്കി പ്രസംഗം - പ്രബന്ധം എന്നിവ കൂടാതെ കലാപരിപാടികളും അവതരിപ്പിക്കുന്നു. മറ്റു ദിവസങ്ങളിലെ അസംബ്ലിയിൽ ഓരോ ദിനാചരണങ്ങളും അനുസ്മരിക്കുകയും പത്രവായന നടത്തുകയും ചെയ്യുന്നു.
- കൗമാരവിദ്യാഭ്യാസം - കൗൺസിലിംഗ്
കൗമാരപ്രായത്തിലുള്ള കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്താനുതകുന്ന ക്ലാസ്സുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിലും മാനസികാരോഗ്യവിദഗ്ധരായിട്ടുള്ള സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു വരുന്നു. വിദഗ്ധരായിട്ടുള്ള കൗൺസിലേഴ്സിൻ്റെ നേതൃത്വത്തിൽ ആവശ്യമുള്ളവർക്ക് കൗൺസിലിംഗും നടത്തിവരുന്നു.
- മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
കുട്ടികളുടെ ശാരീരികവും, മാനസികവും, ബൗദ്ധികവും, ആത്മീയവുമായ വളർച്ചയ്ക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വളരെയേറെ പ്രാധാന്യമർഹിക്കുന്നു. കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ, കൗമാര പ്രശ്നങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും അവർക്ക് ദിശാബോധം നല്കുന്നതിനുമായി സ്കൂൾ തലം തുടങ്ങി സാന്മാർഗിക മൂല്യങ്ങൾ പഠിച്ച് വളർന്നുവരുന്നതിന് സാന്മാർഗിക ക്ലാസ്സുകൾ ക്രമീകരിക്കുന്നു.
പൊതുലക്ഷ്യങ്ങൾ
. മൂല്യാവബോധം സന്മാർഗ്ഗചിന്തകളും വളർത്തിയെടുക്കുക. . സ്കൂളിൻ്റെ സാമൂഹിക പ്രതിബദ്ധത .വ്യക്തിത്വ വികസന കൗൺസിലിങ്ങ് .സാമൂഹിക പ്രതിബദ്ധത .നല്ല മനോഭാവം വളർത്തിയെടുക്കൽ
പ്രവർത്തനങ്ങൾ
ഒരു വ്യക്തിയുടെ എല്ലാ തലത്തിലുമുള്ള വളർച്ചയെ ഏറ്റവും പൂർണ്ണമാക്കിതീർക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഈ സ്കൂൾ പ്രാമുഖ്യം കൊടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിക്കൂർ സമയം അദ്ധ്യാപകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും പ്രാർത്ഥനകളും നടത്തുന്നു.
പ്രത്യേകശ്രദ്ധ ആവശ്യമായ കുട്ടികളെ കണ്ടെത്തി ആദ്യം അദ്ധ്യാപകർ തന്നെ കൗൺസിലിങ്ങു കൊടുക്കുന്നു.
കൂടുതൽ ശ്രദ്ധ ആവശ്യമായ കുട്ടിയ്ക്ക് വിദഗ്ധ കൗൺസിലറുടെ സഹായം ലഭ്യമാക്കി കൊടുക്കുന്നു.
കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ. കൗമാരപ്രശ്നങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും അവർക്ക് ശരിയായ ദിശാബോധം നൽകുന്നതിനുമായി ഡോക്ടേഴ്സ്,പ്രഗല്ഭരായ വ്യക്തികൾ തുടങ്ങിയവരുടെ ക്ലാസുകൾ ക്രമീകരിക്കുന്നു.
മാതാപിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തുന്നു.
പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളും അദ്ധ്യാപകരും കൂട്ടായി ചേർന്നുള്ള ചർച്ചകൾ ക്രമീകരിക്കുന്നു.
രാവിലെ നടത്തുന്ന അസംബ്ലിയിൽ ഓരോ അദ്ധ്യാപകരും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ഓരോ വിഷയത്തെപ്പറ്റിയുള്ള 10 മിനിറ്റ്സ് ക്ലാസ്സുകൾ, പ്രസംഗങ്ങൾ നടത്തി ബോധവൽക്കരിക്കുന്നു .
അഗതിമന്ദിരങ്ങളിൽ ആരോരുമില്ലാത്ത അന്തേവാസികൾക്ക് മാസത്തിലൊന്നു വീതം കുട്ടികൾ പൊതി ചോറ്, വസ്ത്രങ്ങൾ മറ്റ് ആവശ്യങ്ങൾ കൊടുക്കുന്നു.
പാവപ്പെട്ട കുട്ടികളുടെ മാരകരോഗത്താൽ വിഷമിക്കുന്ന മാതാപിതാക്കൾക്ക് കുട്ടികളിൽ നിന്ന് സ്വരൂപിച്ചെടുത്ത ചികിത്സാ സഹായം നല്കുന്നു.
- ആരോഗ്യം - സാമൂഹികം
സെന്റ് സെമസൊസ് ബറനി കോൺവെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ആരോഗ്യ-സാമൂഹിക മേഖലക ളിൽ മികച്ച പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്നു. മുൻവർഷങ്ങളിലെല്ലാം മഴക്കാല രോഗങ്ങൾ നിയന്ത്രിക്കുന്നതിനു വേണ്ട ബോധവൽക്കരണ ക്ലാസുകൾ നൽകാറുണ്ട്. വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂട്ടികൾക്ക് മനസിലാക്കി കൊടുക്കാറുണ്ട്. വ്യക്തിത്വ വികസനം, ജീവിതശൈലി രോഗങ്ങൾ ഇവയുടെ അപകടങ്ങളെക്കുറിച്ച് അതാതു കാലഘട്ടങ്ങളിൽ ആരോഗ്യരംഗത്തെ വിദഗ്ധരെ വിളിച്ച് കുട്ടികൾക്ക് അറിവു കൊടുക്കാറുണ്ട്. റുബെല്ലാ വാക്സിനേഷൻ, നേത്രപരിശോധന, കുട്ടി ഡോക്ടർമാർ ,മെഡിക്കൽ ക്യാമ്പുകൾ നടത്താറുണ്ട്. സ്കൂളിൽ തന്നെ first aid box ഉണ്ട്. അപകടം പറ്റുന്ന കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ നൽകുന്നു. J.R.C. , Guiding കുട്ടികളുടെ നേത്യത്വത്തിൽ വിദ്യാലയ ശുചീകരണം നടത്താറുണ്ട്. ശിശുപരിപാലന കേന്ദ്രങ്ങൾ സന്ദർശിച്ച് J.R.C സംഘടന അവർക്ക് സാമ്പത്തിക സഹായം നൽകാറുണ്ട്. കൗമാര വിദ്യാഭ്യാസത്തിന്റെ ക്ലാസുകൾ നടത്താറുണ്ട്. കല്ലുപ്പാറ ഹെൽത്ത് സെൻ്ററിൽ നിന്ന് വിവിധ പരിശോധനകൾ ക്ലാസുകൾ ഇവനടത്താറുണ്ട്. എല്ലാ ആഴ്ചയും അയൺ ഗുളിക കുട്ടികൾക്ക് വിതരണം ചെയ്യുന്നുകൂടാതെ വിര ഗുളികയും നൽകിവരുന്നു. മുഴുവൻ കുട്ടികൾക്കും ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. ആരോഗ്യകരമായ ജീവിതശീലങ്ങളും മനോഭാവങ്ങളും വളർത്തുക എന്നതാണ് സുപ്രധാനമായ ലക്ഷ്യം
- ഉച്ചഭക്ഷണ പദ്ധതി
പ്രവർത്തനം
ഓരോ മാസത്തേക്കും ആവശ്യമായ മെനു തയ്യാറാക്കുന്നു. (കാലാവസ്ഥ, ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത ഇവ കണക്കിലെടുക്കുന്നു).
ആഹാരം പോഷക സമ്യദ്ധമാക്കുന്നതിന് പയർ, പരിപ്പ്, മുട്ട, പാൽ, കടല, സോയാബീൻ വിഭവങ്ങൾ ഉൾപ്പെടുത്തുന്നു.
സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്ന വിഷരഹിതമായ ഇലക്കറികളും പച്ചക്കറികളും ഉപയോഗിക്കുന്നു.
ആഴ്ചയിൽ 1 ദിവസം മുട്ട 2 ദിവസം പാൽ ഇവ നല്കുന്നു.
അധ്യാപകരുടെ സഹകരണത്തോടെ മാസത്തിലൊരിക്കൽ ഫ്രൈഡ്റൈസ് നല്കുന്നു.
വിശേഷ ദിവസങ്ങളിൽ Non-veg നൽകുന്നു.
പായസം ഉൾപ്പെടെയുള്ള ഓണ സദ്യ നൽകുന്നു.
ഭക്ഷണം വിതരണം ചെയ്യുന്നതിനാവശ്യമായ പാത്രം ലഭ്യമാകുന്നു. ഉപയോഗിച്ച പാത്രങ്ങൾ തിളച്ച വെള്ള ത്തിൽ കഴുകി വ്യത്തിയാക്കുന്നു.
ഉച്ചഭക്ഷണത്തിനു മാത്രമായി ക്രമീകരിച്ചിരിക്കുന്ന ഭോജനശാലയിൽ അധ്യാപകരും കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുന്നു.
പാത്രം കഴുകുന്നതിനും വേസ്റ്റ് നിക്ഷേപിക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ
ജൈവാവശിഷ്ടങ്ങൾ Bio-gas plant ൽ നിക്ഷേപിക്കുന്നു.
പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നു.
കുട്ടികൾ ഭക്ഷണം കഴിക്കുന്നു എന്ന് അധ്യാപകർ ഉറപ്പു വരുത്തുന്നു.
ഭക്ഷവിതരണത്തിന്റെ ചുമതലയുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും പൂർണ പങ്കാളിത്തം. കൂടുതൽ കുട്ടികളെ ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ആഴ്ചയിൽ 1 ദിവസമെങ്കിലും Non-veg വിഭവങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്നു.
- TALENT LAB
പ്രവർത്തനങ്ങൾ
കുട്ടികളുടെ സർഗ്ഗാത്മക ശേഷി വളർത്തുവാൻ നൂതന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്നു. നിലവിലുള്ള പ്രവർത്തനങ്ങളോടൊപ്പം, പുതിയ കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിലവിൽ സ്കൂൾ തലത്തിൽ നിരവധി മത്സരങ്ങൾ നടത്തി അതിൽ വിജയികളായവരെ Sub district ത്തിലേക്കും സബ് ജില്ലയിൽ വിജയിക്കുന്നവരെ ജില്ലാതലത്തിലും ജില്ലാതലത്തിൽ വിജയിക്കുന്നവരെ State തലത്തിൽ മത്സരിപ്പിക്കുകയും'A' grade ലഭിക്കുകയും ചെയ്യുന്നു. തുടർച്ചയായി 37 വർഷവും Bandmelam സംസ്ഥാന തലത്തിൽ മത്സരിക്കുകയും A grade ലഭിക്കുകയും ചെയ്യുന്നു. അദ്ധ്യാപകർ കൂട്ടി കൾക്ക് തക്കതായ പരിശീലനം നൽകി പ്രോത്സാഹിപ്പിക്കുന്നു. ഓരോ മാസവും കലയിൽ പ്രാവീണ്യ മുള്ളവരെ കണ്ടെത്തുന്നു. പ്രോത്സാഹിപ്പിക്കുന്നു.
TALENT LAB പ്രവർത്തനങ്ങൾ
കുട്ടികളുടെ സർഗ്ഗാത്മക ശേഷി വളർത്തുവാൻ നൂതന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്നു. നിലവിലുള്ള പ്രവർത്തനങ്ങളോടൊപ്പം, പുതിയ കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിലവിൽ സ്കൂൾ തലത്തിൽ നിരവധി മത്സരങ്ങൾ നടത്തി അതിൽ വിജയികളായവരെ Sub district ത്തിലേക്കും സബ് ജില്ലയിൽ വിജയിക്കുന്നവരെ ജില്ലാതലത്തിലും ജില്ലാതലത്തിൽ വിജയിക്കുന്നവരെ State തലത്തിൽ മത്സരിപ്പിക്കുകയും'A' grade ലഭിക്കുകയും ചെയ്യുന്നു. തുടർച്ചയായി 37 വർഷവും Bandmelam സംസ്ഥാന തലത്തിൽ മത്സരിക്കുകയും A grade ലഭിക്കുകയും ചെയ്യുന്നു. അദ്ധ്യാപകർ കൂട്ടി കൾക്ക് തക്കതായ പരിശീലനം നൽകി പ്രോത്സാഹിപ്പിക്കുന്നു. ഓരോ മാസവും കലയിൽ പ്രാവീണ്യ മുള്ളവരെ കണ്ടെത്തുന്നു. പ്രോത്സാഹിപ്പിക്കുന്നു.
HELLO ENGLISH
പ്രവർത്തനങ്ങൾ
English ഭാഷ രസകരമായി കുട്ടികൾക്ക് അനുഭവപ്പെടുവാൻ കളികളിലുടെയും പദപ്രശ്നത്തിലൂടേയും ലളിതമായി സംസാരിക്കുവാനും എഴുതുവാനും പഠിപ്പിക്കുക. അതിനായി ക്ലാസ്സ് റൂമിൽ തന്നെ കുട്ടികളെ ഗ്രൂപ്പായി തിരിച്ച് അവർക്ക് കൂടുതൽ അവസരങ്ങൾ ക്ലാസ്സ്റൂമിൽ തന്നെ സൃഷ്ടിക്കുക. SKIT ROLEPLAY, DEBATE, CHATSHOW, INTERVIEW, SPEECH, ROUND TABLE CONFERENCE, CHO REOGRAPHY
- പ്രവർത്തനം
- 5,6,7 ക്ലാസുകളിൽ ഭാഷാപരമായി നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ പ്രത്യേക പരിശീലനം നൽകുന്നു.
- 6 ദിവസം (30 മണിക്കൂർ) തുടർച്ചയായി ക്ലാസെടുക്കുന്നു. തുടർന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകുന്നു.
- ക്ലാസ് ആകർഷകമാക്കാൻ വേണ്ടി വീഡിയോ പ്രദർശനം നടത്തുന്നു. രൂപപ്പെട്ട ആശയങ്ങൾ കുറിപ്പു കളാക്കുന്നു. കുട്ടികൾ സ്വയം വിലയിരുത്തുന്നു.
- ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കാൻ വേണ്ടി ചിത്രങ്ങളോടു കൂടിയ ചെറിയ പുസ്തകങ്ങൾ നൽകി വായന പ്രോത്സാഹിപ്പിക്കുന്നു.
- വായനാകാർഡു നൽകി വായിപ്പിക്കുന്നു.
- ദൈനം ദിന പത്രവായന ക്ലാസ്മുറിയിൽ നടത്തപ്പെടുന്നു.
- ലൈബ്രറിയിൽ നിന്നുള്ള പുസ്തക വായന പ്രോത്സാഹിപ്പിക്കൽ.
- കഥ പുസ്തകങ്ങൾ, ബാലരമ, കുട്ടികളുടെ ദീപിക, കളിക്കുടുക്ക ഇവ വായിക്കാൻ പ്രോത്സാഹിപ്പി ക്കുന്നു.
- അക്ഷരങ്ങൾ, ചിഹ്നങ്ങൾ, കൂട്ടക്ഷരങ്ങൾ, ചില്ലുകൾ ഇവയുടെ ചാർട്ടുകൾ പ്രദർശിപ്പിക്കുന്നു.
ചാർട്ടിൽ വാക്കുകൾ എഴുതിക്കുന്നു.
- വാക്കുകൾ വാക്യങ്ങളായി എഴുതിക്കുന്നു
- ചിത്രങ്ങളെ അടിസ്ഥാനമാക്കി ലഘുകഥ, കവിത, ചിത്രകഥ ഇവ രൂപപ്പെടുത്തുന്നു.
- സ്വന്തം കഥ/കവിത/വിവരണം തയ്യാറാക്കൽ.
“കുട്ടികൾ രചിച്ച കവിതയുടെ ആസ്വാദനം തയ്യാറാക്കൽ.
- പത്രത്തിലെ മഹദ് വചനങ്ങൾ/ പ്രധാന വാർത്തകൾ എന്നിവ എഴുതിക്കൊണ്ടു വന്ന് ക്ലാസിൽ അവത രിപ്പിക്കൽ.
- ED കുട്ടികളെ ഉൾപ്പെടുത്തി അവർക്കാവശ്യമായ പ്രോത്സാഹനം നൽകുന്നു.
- അമ്മ വായന പ്രോത്സാഹിപ്പിക്കുന്നു.