സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2020-2021
- പ്രവേശനോത്സവം 2020
2020 - 2021 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾകുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽവിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന് ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരുംകുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു.അതാത് ക്ലാസ് അദ്ധ്യാപകർ, അധ്യാപകരേയും വിദ്യാർത്ഥികളെയുംപരിച്ചയപ്പെടുത്തുന്നതിനായി വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെകലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി. മനസ്സറിഞ്ഞ് : ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ പരിപൂര്ണതയിൽ എത്തിക്കാൻസാധിക്കാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അധ്യാപകരുടെയും പി.റ്റി. എയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ടി.വി, മൊബൈൽ നൽകുവാൻ സാധിച്ചു.
- പരിസ്ഥിതി ദിനം : കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.
- വയനാദിനം : ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായനവരാചാരണവും സംഘടിപ്പിച്ചു.അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി.
- ജൂൺ I2 ,ലോക ബാലവേല വിരുദ്ധ ദിനം. : ഈ ദിനത്തിൽ ബാലവേലയെ ഇല്ലാതാക്കാനുള്ള പ്രതിജ്ഞ എടുത്തു. Poster നിർമ്മിച്ചു.
- അണ്ണാൻ കുഞ്ഞും തന്നാലായത് : ഗൈഡിങിന്റെ നേതൃത്വത്തിൽ വ്യക്‌തി ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സ്‌കളും മറ്റ് പ്രവർത്തനങ്ങളും നടന്നു. കുട്ടികൾ മസ്‌ക്ക് നിർമിച്ച് വിതരണം ചെയ്തു.
- സ്വാതന്ത്ര്യദിനം: ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു.
ഒരുമയുടെ ആഘോഷം കോവിഡ് 19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ കലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.
- ഹിന്ദി ദിനാചരണം : .സെപ്റ്റംബർ 14, ഹിന്ദി ദിവസം ഹിന്ദി അധ്യാപകരുടെ നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്‌കളിലും വിവിധ പ്രവർത്തനം നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു.
- ലോക ഹൃദയ ദിനം
ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ഓൺലൈൻ ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി.
- ഗാന്ധി ജയന്തി
ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി. വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് എല്ലാ ക്ലാസ്സ് അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി. പരിസര ശുചിത്വം വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി.
- ഒക്ടോബർ 28, World Animation Day .
ഈ ദിനത്തിൽ std 10 Dയിലെ Megha Ajith Audio അവതരണം നടത്തി.
- ഒക്ടോബർ 29, Internet day'
std 10 cയിലെ കുട്ടികൾ internet day യെക്കുറിച്ച് Video അവതരണം നടത്തി.
- ഒക്ടോബർ 30, Speak up day.
ഈ ദിനത്തിൽ Std 10 B യിലെ കുട്ടികൾ Video അവതരണം നടത്തി.
- ഒക്ടോബർ 31, World Unity Day .
Std 10 A യിലെ കുട്ടികൾ Unity യെക്കുറിച്ച് video അവതരണം നടത്തി.
- തെരേസിയൻ ഡേ :സ്‌കൂൾ ന്റ് പേരിന് കാരണഭൂതയായ വിശുദ്ധ കൊച്ചുത്രേസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ1 വിവിധ പരിപാടികളോടെ ആചരിച്ചു.
തെരേസിയൻ കലോൽസവം : കുഞ്ഞുങ്ങൾ വീടുകളിലാണെങ്കിലും അവരുടെ ഉള്ളിലെ കാലവസനകളെ തട്ടിഉണർത്തുവാൻ ‘തെരേസിയൻ കലോത്സവം’ എന്ന പേരിൽ ഓൺലൈനായി കലോത്സവം നടത്തപ്പെട്ടു.
- കേരളപ്പിറവി
.നവംബർ 1-7വരെ 64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. മലയാള ഭാഷാചരണം. കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം വിദ്യാരംഗം പ്രവർത്തനങ്ങളുംTalent Labഉം ഒന്നിച്ച് കുട്ടികളുടെ കലാവിരുന്ന് കേരളീയം നവംബർ 1 മുതൽ 7വരെ നടത്തപ്പെട്ടു.