സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം എന്ന്നിവയെ കുറിച്ചുള്ള ചെറിയ ലേഖനമാണ് ഞാൻ ഇവിടെ തയാറാക്കുന്നത് മനുഷ്യരും സസ്യങ്ങളും മൃഗങ്ങളും വസിക്കുന്ന ഒരു സ്ഥലമാണ് പരിസ്ഥിതി. ഇത് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ശുദ്ധവായു ലഭിക്കുന്നതിനാൽ മമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്‌. അശുദ്ധമായ ഒരു അന്തരീക്ഷം ഒരു സമൂഹത്തിന്റെ മോശം അവസ്ഥയിലേക്കും രോഗങ്ങളുടെ വരവിലേക്കും മറ്റും പലതിലേക്കും നയിക്കുന്നു. സാങ്കേതിക വിദ്യയുടെയും വ്യവസായങ്ങളുടെയും ഉപയോഗം വർധിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മുടെ പരിസ്ഥിതിയിലെ മലിനീകരണത്തിന്റ അളവ് അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്നത് ഈ ദിവസങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മാലിന്യങ്ങളും പൊടികളും ഫുട്പാത്തുകളിലും റോഡുകളിലും വലിച്ചെറിയുന്നതിനു പകരം ഡസ്റ്റബിനുകളിൽ നിക്ഷേപിക്കുക. മാലിന്യം വൃത്തിയാക്കിയില്ലെങ്കിൽ കൂടുതൽ ദുർഗന്ധം വെക്കുകയും രോഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത് മലിനീകരണവും മറ്റും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. ധാരാളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത് ശുദ്ധവായു ലഭിക്കുന്നതിനും നല്ല ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ റീസൈക്കിൾ ചെയ്യുന്നത് പരിസ്ഥിതിയുടെ ശുചീകരണത്തിന് സഹായിക്കും. വ്യക്തി ശുചിത്വവും മനുഷ്യന് അത്യാവശ്യമാണ്.അതിലൂടെ മനുഷ്യന് രോഗപ്രതിരോധ ശക്തി കൂട്ടാനും സഹായിക്കും. പച്ചക്കറികൾ സ്വന്തമായി കൃഷിചെയ്യുക വഴി നമുക്ക് വിഷരഹിത പച്ചക്കറി ലഭ്യമാകാവുന്നതാണ്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നമുക്ക് അത്യാവശ്യമാണ്. രോഗപ്രതിരോധ ശക്തി കൂട്ടുന്നതിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും നാം ധാരാളമായി കഴിക്കണം. ദിവസവും ധാരാളം വെള്ളം കുടിക്കണം. നമ്മുടെ രാജ്യത്തെ പിടികൂടിയ മഹാമാരിയാണ് covid-19. കൊറോണ എന്ന ഈ വൈറസ് ജന്ധുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു.120 നാനോ metre ആണ് ഒരു കൊറോണ വൈറസി ന്റെ വ്യാസം വില്ലൻ വൈറസ് 😈 കൊറോണ വൈറസ് മൃഗങ്ങളിലും മനുഷ്യരിലും 2019 അവസാനം ചൈന യിലെ വുഹാൻ പ്രവിശ്യയി ൽ പുതിയ തരം കൊറോണ വൈറസിനെ തിരിച്ചറിഞ്ഉ. വൈറസ് പടരാതിരിക്കാന് ഉം വൈക്തിഗത ശുചിത്തം പാലിക്കേണ്ട ത്തിന്റെ ആവശ്യകത യെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനാ യി സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ ബ്രേക്ക്‌ തെ ചെയിൻ കാമ്പയിന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യക്തി പരമായ ശുചിത്വം ആരോഗ്യകരമായ ഒരു ശീലമായി പരിണമിക്കുകയുo pothu സമ്പർക്കത്തിന് ശേഷം കൈയും മുഖവും കഴുകയും വേണം ഇതു വൈറസ് അണുബാധ യുടെ ശ്രിങ്കല തകർക്കാൻ സഹായിക്കും. ഇത് വരെ covid 19നു ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായിട്ടുള്ള ശ്രമത്തിലാണ് ലോകത്തിലുള്ള എല്ലാ മരുന്ന് ഗവേഷണ സ്ഥാപനങ്ങളും. രോഗലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്ന് രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്... അതി ജീവിക്കണം ഈ മഹാമാരിയെ....

എൈഷ
6B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം