സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കോവിഡ് -19 നെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 നെ അതിജീവിക്കാം

ലോകം തളർന്നു പോകുന്ന ഒരു കാലമാണ് ഇപ്പോൾ കടന്നു വന്നിരിക്കുന്നത് . കൊറോണ അതായത് കോ വിഡ് - 19 എന്ന മാരക രോഗം.ആദ്യമായിട്ട് ഈ രോഗം കടന്നു വന്ന രാജ്യം ചൈനയിലായിരുന്നു.2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നു പിടിച്ച ടARട (സഡൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം) 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകുയും ചെയ്തു•.2012-ൽ സൗദി അറേബ്യയിൽ MERട (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം) കൊന്നൊടുക്കിയത് 858 പേരെയാണ്•ഇതെല്ലാo കൊറോണ വൈറസിൻ്റെ ഒരു ഭാഗമായിരുന്നു•പണ്ട് ചൈനയിലെ ആൾക്കാർക്ക് ആഹാരം ഇല്ലായിരുന്നു• വിശപ്പു സഹിക്കാതെ അവർകണ്ണിൽ കാണുന്ന മൃഗത്തിനെയും വണ്ടുകളെയും ജീവികളെയും പിടിച്ചു തിന്നാൻ തുടങ്ങി• അങ്ങനെ അവരുടെ തലമുറ അത് കൈമാറി കൈമാറി വന്നു.പിന്നെ അവർ മൃഗങ്ങളെ ചന്തയിൽ വിൽക്കാൻ തുടങ്ങി നായ, പല്ലി, എലി ,ചിലന്തി, ഓന്ത് ,പന്നി, വവ്വാൽ, പാമ്പ്, പുഴുക്കൽ തുടങ്ങിയ ആ നാട്ടിലെ പ്രധാന ഭക്ഷണമായി മാറി. നിഡോവൈറലസ് എന്ന നിരയിൽ കൊറോണ വൈരി - ഡി കുടുoബത്തിലെ ഓർത്തോ കൊറോണ വൈറിനി എന്ന ഉപകുടുoബത്തിലെ വൈറസുകളാണ് . മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസാണ് കൊറോണ'. പോസിറ്റീവ് സെൻസ് സിംഗിൾസ്ട്രാൻഡഡ് ആർ എൻ എ ജിനോം, ഹെലിക്കൽ സമമിതിയിൽ ന്യൂക്ലിയോ കാപ്സിഡ് എന്നിവ ഉപയോഗിച്ചാണ് കൊറോണയെ പൊതിഞ്ഞിരിക്കുന്നത്. കൊറോണ വൈറസുകളുടെ ജിനോമിക്ക് വലുപ്പം ഏകദേശം 26 മുതൽ 32 കിലോ ബസ് വരെയാണ്.ഇത് ആർ എൻ എ വൈറസിനെക്കാൾ ഏറ്റവും വലുതാണ്. 1937 ലാണ് ബ്രോങ്കൈറ്റിസ് ബാധിച്ച് പക്ഷികളിൽ നിന്നും കൊറോണ വൈറസിനെ ആദ്യമായാതിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് നായ, എലി, പന്നി, വവ്വാൽ, ടർക്കി, കുതിര, കന്നുകാലികൾ തുടങ്ങിയവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സൂണോട്ടിക്ക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം. മൃഗങ്ങളിൽ നിന്ന് എത്തിയ വൈറസുകൾ ആദ്യമായി ചൈനയിൽ വരാൻ കാരണം അവരുടെ ഭക്ഷണത്തിൻ്റെ രീതികൊണ്ടായിരുന്നു. ഇത്തരം അവർ പച്ചയ്ക്കും വേവിച്ചും തിന്നതു കൊണ്ടാണ് ഇപ്പോൾ അവർ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നത്. എന്നാൽ ചൈനയിൽ മാത്രമല്ല വൈറസ് കടന്നു കൂടിയത്.കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെത്തിയ കൊറോണ വൈറസുകൾപെട്ടന്നു തന്നെ വുഹാനിൽ പടർന്നു പിടിക്കുകയും മൂന്നു മാസത്തിനതികം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിയുകയും ചെയ്തു. നിലവിൽ ഒരു ലക്ഷത്തിലധികം പേരിൽ വ്യാപിച്ച രോഗം ജീവനെടുത്താവുടെ എണ്ണം നാലായിരം കടന്നു രണ്ടായിരത്തി പതൊമ്പതിൽ ഇറങ്ങിയ കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന കോവിഡ് - 19 എന്ന പുതിയ പേര് നൽകി "കൊറോണ, "വൈറസ്, "രോഗം " എന്നീ പദങ്ങളിൽ നിന്നാണ് പുതിയ പേര് നൽകിയത്.19 എന്ന നമ്പർ 2019-ൽ ഇറങ്ങിയതു കൊണ്ടാണ് .കൊറോണ വൈറസ് കൂടുതൽ ആളക്കാരുടെ ജീവനെടുത്തത് ചൈനയിയിലും രോഗ ബാതി- ധരുടെ എണ്ണം കൂടുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്‌തത് കേരളത്തിലായിരുന്നു.ചൈനയിൽ നിന്നെത്തിയ മൂന്നൂ വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ചയുണ്ടൻ തന്നെേ കേരള ആരോഗ്യ വകുപ്പ് ശക്തമായി മുന്നൊരുക്കാം നടത്തിയിരുന്നു. ആ മൂന്നു പേരും രോഗം പൂർണമായും ഭേദമായി ആശുപത്രിവിട്ടു .വൈറസ് ഒരു ശരീരത്തിൽ പ്രവേശിച്ചൽ വൈറസ് ബാധിച്ച വ്യക്തിയുടെ ശരീരത്തിലെ ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത്, അതിൻ്റെ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച്, തൻ്റെ പ്രവർത്തനത്തിൽ അലിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടന്ന് പെരുകിവരുകയാണ് വൈറസ് ചെയ്യുന്നത്. വൈറസ് ബാധിച്ച രോഗിയെ നമ്മൾ പോയി സ്പർശിച്ചാൽ നമ്മുക്കും വൈറസ് ബാധിക്കും ശരീരത്തിൽ വൈറസ് പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുളിൽ രോഗ ലക്ഷണങ്ങൾ കാണും. ഈ പതിനാല് ദിവസമാണ് ഇന് ക്യൂ ബേഷൻ പിരീഡ്.വൈറസ് പ്രവർത്തിച്ച് തുടങ്ങിയാൽ തുമ്മൽ, ചുമ, മൂകൊലിപ്പ്, ശീണം, തൊണ്ട വേദന തുടങ്ങിയ രോഗങ്ങൾ രോഗിക്ക് അനുഭവപ്പെടുo. ആരോഗ്യമുള്ള വരിൽ കൊറോണ വൈറസ് അപകടക്കാരിയല്ല. എന്നാൽ പ്രായമുള്ളവരിലും ചെറിയ കുട്ടികളിലും ഗർഭണികളിലും വൈസ് പിടിമുറുക്കുo .ഇതു വഴി ഇപരിൽ ന്യൂമോണിയ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും.കൊറോണ വൈറസിനെ പ്രതിരോധാക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. നമ്മൾ എവിടെ പോയാലും മുഖം മൂടി ധരിക്കണo. കൈകൾ പരസ്പരം കൊടുക്കരുത് പകരം കൈക്കൂപ്പി നമസ്ക്കാരം പറഞ്ഞാൽ മതി. മറ്റുള്ളവരെ സ്പർശിക്കരുത്. തുമ്മൽ വന്നാൽ തുവാല കൊണ്ട് മൂക്കും വായും പൊത്തണം കൈകൾ ഒരിക്കലും കണ്ണിലോ മൂക്കിലോ തൊടാൻ പാടില്ല. എപ്പോഴും മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കണം വീടും പരിസരവും വൃത്തിയായിരിക്കണo. പുറത്തു പോയിട്ട് വന്നാൽ കൈകൾ ഹാൻഡ് വാഷ് കൊണ്ടോ ഹാൻഡ് സാനിടൈസർകൊണ്ടോ കൈകൾ കഴുകുക. നിർദേഷങ്ങൾ നമ്മൾ പാലിക്കണം കാരണം വൈറസിന് വാക്സിന് കണ്ടു പിടിക്കാത്തതു കൊണ്ട് ഇത് നമ്മുക്ക് ഒരു മരുന്നായി ഉപയോഗിക്കാം. നമ്മൾ തളർന്നു പോകരുത് അതിനെ അതിജീവക്കയാണ് വേണ്ടത്

ആമിന
6B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം