സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ :;പ്രകൃതി സംരക്ഷണം;:
(സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ :;പ്രകൃതി സംരക്ഷണം;: എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണല്ലോ. യഥാർത്ഥത്തിൽ നമ്മുടെ പൂർവികന്മാർ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും. നമ്മുടെ പൂർവികർക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സകലജീവ ജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു പ്രകൃതിയിൽ നിന്നും വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാത്തിരിക്കുക എന്നത് അവരുടെ ജീവിതവ്രതമായിരുന്നു. പണ്ട് തേനീച്ചക്കൂടിൽ നിന്ന് തേനെടുക്കുന്നത് തേനീച്ചക്കൂട്ടിൽ അമ്പ് എയ്തിട്ടായിരുന്നു. ആ അമ്പിൽ നിന്ന് ഇറ്റുവീഴുന്ന തേൻ ശേഖരിച്ചും വീട്ടിൽ കൊണ്ട് പോകും എന്നാൽ ഇന്നത്തെപ്പോലെ ആ തേനീച്ചക്കൂടിനെ ഒരിക്കലും അവർ നശിപ്പിക്കില്ല. പണ്ടത്തെ ജനങ്ങൾ തന്റെ ആവശ്യത്തിനുവേണ്ടി എടുക്കുംപ്പോഴും അന്യജീവികളോട് കാരുണ്യം കാണിക്കാതിരുന്നില്ല. നമ്മുടെ അമ്മയാണ് പ്രകൃതി നമ്മൾ പ്രകൃതിയെ എന്തങ്കിലും ചെയ്താൽ അത് നമ്മുടെ അമ്മയെ ചെയ്യുന്ന പോലെയാണ്. നമ്മുടെ ഭൂമിയുടെ രക്തമാണ് ജലം എന്നാൽ ഇപ്പോൾ നോക്കിയാൽ അത് അങ്ങനെ പറയില്ല. പ്രകൃതി നമുക്ക് മാത്രം അവകാശപെട്ടതല്ല കുഞൻ ഉറുമ്പ് മുതൽ കൊമ്പൻ ആന വരെ ചെറു പുല്ലു മുതൽ ആൽ വൃക്ഷം വരെ ഉള്ളവർക്കും അവകാശപ്പെട്ടതാണ്. അശാന്തമായ അന്തരീക്ഷവും മലിനമായ ജലവും മലിനമായ ഭൂമിയും അല്ല നമ്മൾ വരും തലമുറയ്ക്ക് കൈമാറേണ്ടത് മറിച്ചു കിളികളുടെ ശബ്ദം അടങ്ങുന്ന, ശാന്തമായ അന്തരീക്ഷവും ശുദ്ധമായ ജലം വഹിക്കുന്ന തടാകങ്ങളയുമാണ് നാം വരും തലമുറയ്ക്ക് വേണ്ടി കരുതേണ്ടത്. ഒരു പക്ഷേ നേരെ മറിച്ചാണെങ്കിൽ ഭൂമിയിലെ അവസാനത്തെ ജീവൻ തുടിപ്പുകൾ നാം ഓരോരുത്തരുമായിരിക്കും എന്നതിന് യാതൊരു സംശയവും വെണ്ട. അപ്പൊ കൂട്ടുകാരെ നമുക്ക് ഒത്തുചേർന്ന് നമ്മുടെ അമ്മയായ ഭൂമിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |