സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ സ്വപ്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്ന ഭൂമി

ഏതോ സായന്തനത്തിൽ പൊഴിയും
നേർത്തമഞ്ഞുതുള്ളിപോൽ വീണുടയുമെൻ ഹൃദയം
ചായംപുരട്ടിയ മഷിത്തണ്ടിനാൽ
സ്വാപ്നം കണ്ടൊരാകാലം ഓർത്തു ഞാൻ .
 അരുണവർണ്ണമാർന്ന നീലാകാശവും .
അരുവിയിലെ നീരൊഴുക്കും.
 വിഷുവിൻ പൂത്തുലഞ്ഞ കണിക്കൊന്നയും
കൊഴ്ത്തിൻ കാലമായ നെൽവയലുകളും
  - മണൽതിട്ടകൾ നിറഞ്ഞ പുഴയും
  മണ്ണിന്റെ ഗന്ധംനിറഞ്ഞൊരീ പൃഥ്വി
നന്മയുള്ള മനുഷ്യരും നേരറിഞ്ഞ കാലവും.
  രാത്രിതൻഏഴാംയാമവും കൊഴിഞ്ഞ്
അരുണൻ വിണ്ണിൽ പൂത്തുനിന്ന മാത്രയിൽ -
ഇരു മിഴികളും തുറന്ന നേരം സ്വപ്നം കണ്ടോരാ
ഭൂമിയെങ്ങോ മാഞ്ഞു. - ഇന്നീ ഭൂമിയെത്രമലിനം
 - ഇന്നീ മനുഷ്യരെത്രമലിനം
- നാം ഓർക്കുക നമ്മെ പുണരാൻ
കാത്തുനിൽക്കുന്ന വിപത്തിനെ
- നിന്നെയിത്രനാൾ കത്ത പൃഥ്വി നിന്നാൽ ദുഃഖിതയാം
- അവളെ നീ സംരക്ഷിക്കുക
   - അവൾ നിന്നെയും സംരക്ഷിക്കും.

vedavarshini
8 Z സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത