സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം....

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഓരോ മനുഷ്യനും തൻറെ നിത്യ ജീവിതത്തിൽ പുലർത്തേണ്ട ഒരു സംസ്കാരം ആണ് ശുചിത്വം. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം തന്നെയാണിത്. ആരോഗ്യമുള്ള ഒരു നാടിനെ പടുത്തുയർത്തണമെന്കിൽ നാം ഓരോരുത്തരും നമ്മുടെ മനസ്സിനെയും ശരീരത്തിനെയും പാകപ്പെടുത്തേണ്ടതുണ്ട്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.എന്നാൽ ഇപ്പോഴത്തെ തലമുറ ഈ വിഷയത്തെ വേണ്ട വിധത്തിൽ ഗൗനിക്കുന്നില്ല എന്നതാണ് സത്യം.

            പുഴകളിലും റോഡരികുകളിലുമൊക്കെ അലക്ഷ്യമായി മനുഷ്യൻ വലിച്ചെറിയുന്ന മാലിന്യക്കൂന്പാരങ്ങൾ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മുടെ ശരീരത്തിൻറെ ഭാഗമായി തീരുന്നു.
       ഇങ്ങനെ പലതരം രോഗങ്ങളും പിടിപെട്ട് ജീവിതത്തെ നശിപ്പിക്കുന്ന അവസ്ഥയാണ് ആധുനിക സമൂഹം നേരിടുന്നത് . ഇതിൽ നിന്നൊക്കെ 

മുക്തി നേടണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻറെ ഭാഗമാക്കേണ്ടതുണ്ട്.

        ചെറുപ്പം മുതൽ തന്നെ ഓരോരുത്തരും ശുചിത്വത്തെ ക്കുറിച്ച് ബോധവാന്മാരായിരിക്കണം."ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യരുള്ള കാലം" എന്ന ചൊല്ല് തികച്ചും അർത്ഥവത്താണ്. 
       നാം എല്ലാ ദിവസവും രണ്ടു നേരം കുളിക്കുക, പല്ല് തേയ്ക്കുക, നഖം മുറിക്കുക,മുടി നീക്കം ചെയ്യുക,ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകുക, എന്നിവയെല്ലാം നമ്മുടെ നിത്യ ശീലമാക്കണം.
    കോവിഡ് കാലമായ ഈ സന്ദർഭത്തിൽ ശുചിത്വ ബോധത്തിന് ഏറെ പ്രസക്തി ഉണ്ട്. ചെറിയ ചെറിയ വീഴ്ച കൾ ഒരു വൈറസിന് പോലും നമ്മെ നിയന്ത്രിക്കാൻ കഴിഞ്ഞു എന്കിൽ എത്രമാത്രം നാം ശുചിത്വ ത്തിന് പ്രാധാന്യം നല്കേണ്ടതുണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.അപ്പോൾ ആരോഗ്യമുള്ള ഒരു നാടിനെ വാർത്തെടുക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.
ഈ കോവിഡ് കാലം കഴിഞ്ഞാലും നാം ശീലിച്ച ശുചിത്വ ശീലങ്ങൾ നിലനിർത്തിയാൽ നമുക്ക് തികച്ചും ആരോഗ്യമുള്ള ഒരു ചുറ്റുപാട്  വീണ്ടെടുക്കാൻ കഴിയും.
അമീൻ സമാൻ.എൻ
10 B സെൻറ് മേരീസ് എച്ച്‌ എസ്‌ എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം