സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം...

Schoolwiki സംരംഭത്തിൽ നിന്ന്
 ശുചിത്വം     
               മനുഷ്യന്   അത്യാവശ്യമായി വേണ്ട സമ്പത്താണ്  ആരോഗ്യം.  മറ്റെന്തൊക്കെയുണ്ടായാലും ആരോഗ്യം  ഇല്ലാത്ത  അവസ്ഥ  നരകതുല്യമായിരിക്കും.  ആരോഗ്യ പൂർണമായ ആയുസ്സാണല്ലൊ  നാമെല്ലാം  ആഗ്രഹിക്കുന്നതും  മറ്റുള്ളവർക്ക്   ആശംസിക്കുന്നതും. എന്താണ്  'ആരോഗ്യം' എന്നതിന്റെ ഉത്തരമാണ്   രോഗമില്ലാത്ത അവസ്ഥ. രോഗത്തിന്  ശമനമുണ്ടാകുവാൻ  മനുഷ്യന് ഏറ്റവും ആവശ്യം പരിസര ശുചിത്വവും  വ്യക്തി ശുചിത്വവുമാണ് .    
               നമ്മുടെ ചുറ്റുപാടുകൾ   വൃത്തിയായി സൂക്ഷിക്കുന്ന  അവസ്ഥയാണ്   പരിസര ശുചിത്വം.ആരോഗ്യത്തെ തകർക്കുന്നതിൽ  മുഖ്യ പങ്ക്  വഹിക്കുന്നത്  വൃത്തിഹീനമായ   സാഹചര്യങ്ങളാണ്. വീടിനുള്ളിലെ   ശുചിത്വം  എന്നിവയുടെ കാര്യത്തിൽ   കേരളീയർ പൊതുവെ മെച്ചമാണ്   എന്നാണ് പറയപ്പെടു ന്നത്. എന്നാൽ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നീ  ഇടങ്ങൾ   വൃത്തിഹീനമാക്കുന്നതിലും   കേരളീയർ    മുൻപന്തിയിലാണ്. കേരളം   'ദൈവത്തിന്റെ  സ്വന്തം  നാടാണ് '   എന്നാണ്   ടൂറിസ്റ്റ്   വിശേഷണം. പക്ഷെ    ചെകുത്താന്റെ  കോട്ട   പോലെയാണ് നമ്മുടെ   പൊതു സ്ഥാപനങ്ങളും   വഴികളും വൃത്തിഹീനമായി  കിടക്കുന്നത്. പരിസര ശുചിത്വമില്ലായ്മയിൽ നിന്നാണ്  പല സാംക്രമിക രോഗങ്ങളുണ്ടാകുന്നത്.'
                ശാസ്ത്ര സാങ്കേതിക  രംഗങ്ങളിലെ പുരോഗതിയുടെ   ഫലമായി  മനുഷ്യന്   അവന്റെ   ഭൗതിക പരിസരത്തെ  ഏറെക്കുറെ  നിയന്ത്രിക്കുവാൻ സാധിച്ചിട്ടുണ്ട്. പാശ്ചാത്യ   രാജ്യങ്ങൾ മുഴുവനും  വൃത്തിയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. ഇന്ത്യയിൽ എഴുപതു ശതമാനം സാംക്രമിക രോഗങ്ങളുണ്ടാക്കുന്നത്  ഇതു  പോലത്തെ  വൃത്തിഹീനമായ  അന്തരീക്ഷത്തിൽ നിന്നാണ്.
               മനുഷ്യന്  മാനസികവും  ശാരീരികവുമായ ആരോഗ്യം   ലഭിക്കുവാൻ വ്യക്തി ശുചിത്വത്തിലൂടെ   സാധിക്കും.തന്റെ ' ശരീരം ,വസ്ത്രം എന്നിവ   വൃത്തിയാ യി  സൂക്ഷിക്കുവാൻ  മനുഷ്യർക്ക്   കഴിയും. കൊറോണ     ആദ്യം വന്ന  വുഹാനിെലെ   ചന്തകളിലും  തെരുവുകളിലും  നിന്ന്  അത്   ലോകം മുഴുവൻ    പെയ്ത മഹാമാരി യാകുവാൻ കാരണം  അവിടുത്തെ മനുഷ്യർക്ക്   ഇല്ലാതെ  പോയ ശുചിത്വമില്ലായ്മയാണ് .
               രോഗം  വന്നിട്ടു  ചികിത്സിക്കുന്നതിലും നല്ലത്  രോഗം വരാതെ സൂക്ഷിക്കുന്നതിലാണ് .മഹാമാരിയായി പെയ്യുന്ന  കൊറോണ എന്ന വിപത്ത്   കേരളത്തിൽ  പടർന്നു പിടിക്കാത്തത്   നമ്മൾക്കുള്ള ശുചിത്വബോധം   കാരണമാണ്. അതുകൊണ്ടാണ്   മരണസംഖ്യ വിരലിൽ എണ്ണാവുന്നത് മാത്രമായി ചുരുങ്ങുന്നതും. വൃത്തിയും ശുചിത്വ വും പാലിക്കുന്നതിലൂടെ  നമുക്ക്   നല്ലൊരു  ആരോഗ്യമുള്ള  തലമുറ വാർത്തെടുക്കുവാൻ  സാധിക്കും..
Abhijith S
10 L സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം