വെളിച്ചമേ... വെളിച്ചമേ....
നിനക്കു നന്ദി
മനുഷ്യനു സ്വർഗത്തിൽ കവാട
വാതിൽ തുറന്നു കാണിച്ചു തന്ന ദൈവമേ നിനക്കു നന്ദി....
ഇരുട്ടിൻ വഴികാട്ടിയായി എൻ്റെ കൈ കുമ്പിളിൽ ജ്വലിക്കുന്ന ദീവമായി എനിക്കു മാർഗ്ഗദർശിയായ വെളിച്ചമേ നിനക്കു നന്ദി
വെളിച്ചമേ നിനക്കു നന്ദി
പകൽ മാനത്തു സൂര്യ നായി ജീവൻ്റെ തുടിപ്പിനു ആധാരമായ ഭൂമിക്കു പ്രകാശം ചൊരിക്കും വെളിച്ചമെ നിനക്കു നന്ദി
വെളിച്ചമെ നിനക്കു നന്ദി
സന്ധ്യ മയങ്ങുമ്പോൾ മാനത്തു ചന്ദ്രനായി
വെളിച്ചത്തിൻ കിരണങ്ങൾ ചൊരിഞ്ഞു
ഇരുളിൽ മൂടുപടം നീക്കി
രാത്രിയെ പകലാക്കിയ
വെളിച്ചമേ നിനക്കു നന്ദി....
ഋതുഭേദങ്ങളെ.... നിങ്ങളെ എനിക്കു ഋതു വർണ്ണങ്ങളാക്കി ഈ മനോഹര ഭൂമിക്കു ദർശനമേകിയ വെളിച്ചമേ നിനക്കു നന്ദി....
പഞ്ചഭൂതങ്ങള ഭൂമിക്ക് നൽകി
പഞ്ചേന്ദ്രിയങ്ങളെ മനുഷ്യനെ നൽകി
കണ്ണുകളെ നയന മനോഹരമാക്കിയ വെളിച്ചമേ നിനക്കു നന്ദി....