സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ വിഷ വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിഷ വിത്ത്     

എന്തെന്നറിയാതെ ആർക്കെന്നറിയാതെ
എന്തിനും ഏതിനും നമ്മൾക്കു
മാത്രമായ് പ്രകൃതി.
നമ്മൾ എന്നത് മാനവൻ
മാത്രമായ് ഒതുങ്ങിടുന്നില്ല.
നമ്മൾ എന്നാൽ
മനുഷ്യനും, പറവയും, മൃഗങ്ങളും
ചെറു ജീവിയും, സസ്യ ജാലകങ്ങളും
പുഴകളും, മലകളും, കാടുകളും നിറഞ്ഞിരിക്കൊന്നൊരു
സുന്ദര സമ്പന്ന പ്രകൃതി.
ഈ പ്രകൃതി മനുഷ്യനു
മാത്രമാണെന്ന് തെറ്റിദ്ധരിച്ചവർ
സുഖലോലുഭയിൽ
സ്വയം മതിമറന്നു നടന്നുനീങ്ങി.
മറ്റുള്ള ജീവജാലങ്ങൾ
മരണഗീതത്തിൽ അമരുപ്പോൾ
പ്രകൃതി ഉഗ്രസ്വരൂപിണിയായി
സ്വയം തിമിർത്താടവാൻ തുടങ്ങി.
മുന്നോട്ടും പിന്നോട്ടും ചിന്തിക്കാതെ
സൃഷ്ടിച്ചും അയച്ചു ഒരു ചെറു വിഷവിത്തിനെ......
എന്താണിതെന്ന് അറിയുന്നതിനു മുൻപ് തന്നെ കൊന്നൊടുക്കി
ലക്ഷങ്ങളോളം മനുഷ്യ ജീവനെ അതിനോടൊപ്പം തന്റെ
കൈവലയത്തിനുളളിലാ-ക്കി ശ്വാസമുട്ടിക്കുന്നു
ലക്ഷങ്ങളോളം ജനങ്ങളെ
എങ്ങനെ സൃഷ്ടിച്ചു
എങ്ങനെ തടയണം
എന്നറിയാതെ മാനവർ
നാലുചുവരുകൾക്കുളളിൽ
മാത്രമായ് ജീവിതം ജീവിച്ചു തീർക്കുന്നു
നല്ലൊരു നാളേയ്ക്കായ് പ്രാർത്ഥിച്ചിടും
നാം ഒന്നായ് ഒരു മനസ്സോടെ
നമ്മുടെ പ്രകൃതിയ്ക്ക്
വേണ്ടിയും ജിവനു
വേണ്ടിയും.....

അഖിലേഷ് എ . എസ്
9 T സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത