സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോക്ക്ഡൌൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൌൺ കാലം      
               എന്റെ പേര് അശ്വിൻ. എന്നാണ്. ഞാൻ എന്റെ ലോക്ക്ഡൌൺ കാലം ചിലവഴിക്കുന്നതിനെ കുറിച്ചാണ് എഴുതുന്നത് .ആനുവൽ പരീക്ഷ നടക്കുന്ന സമയത്ത് ആണല്ലോ കൊറോണ എന്ന രോഗം നമ്മുടെ രാജ്യത്ത് കടന്ന് വന്നത്.   ആരും പുറത്തു ഇറങ്ങാനോ ഒരിടത്തും പോകാനോ പാടില്ല എന്ന് ആരോഗ്യ പ്രവർത്തകർ ലോക്ക് ടൗൺ പ്രഖ്യപിച്ചു... എല്ലാ വെക്കേഷൻ സമയത്ത് ഞാൻ എന്റെ അമ്മയുടെ വീട്ടിൽ ചെന്ന് നിൽക്കും.. ഇപ്പോൾ അതിനു പറ്റുന്നില്ല.... അമ്മയാണെങ്കിൽ പുറത്തിറങ്ങി ഒന്ന് കളിക്കാൻ പോലും സമ്മതിക്കുന്നില്ല.. എനിക്ക് ഭയങ്കര സങ്കടവും ദേഷ്യവും ഒക്കെ വന്നു... രാവിലെ 9മണിക്ക് എഴുന്നേറ്റു tv, യുടെ മുന്നിൽ തന്നെ.. പിന്നെ അത് ബോറടിച്ചു തുടങ്ങി... അപ്പോഴാണ് ഞാൻ വീട്ടിൽ അമ്മയും അച്ഛനും ചെയ്യുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്.  ഞങ്ങളുടെ വീട്ടിലെ പറമ്പിൽ കുറച്ചു കൃഷി ചെയ്തു വരുന്നുണ്ട്... വാഴ, കാച്ചിൽ, പച്ചക്കറി ഇതൊക്കെ നട്ടിട്ടുണ്ട്.. അമ്മ വീട്ടിലെ ജോലി എല്ലാം തീർത്തു അച്ഛനും അമ്മയും കൂടി അതിനെ പരിപാലിക്കുന്ന കണ്ടു.... മുൻപൊക്കെ അമ്മ വിളിച്ചാൽ ഞാൻ പോകില്ലായിരുന്നു. ഇപ്പോൾ ഞാൻ അവരോടൊപ്പം ചേർന്ന് ഓരോന്ന് ചെയ്യാൻ തുടങ്ങി... ഈ ഇടക്ക് അമ്മയ്ക്ക് കുടുംബശ്രീയിൽ നിന്ന് കുറച്ചു പച്ചക്കറി തൈകൾ     കിട്ടി.... അത് ഞാൻ അവരുടെ സഹായം ഇല്ലാതെ എന്നെ കൊണ്ട് പറ്റുന്ന വിധത്തിൽ നട്ടു. ദിവസവും അതിനു വെള്ളമൊഴിച്ചും, അതിനെ പരിപാലിച്ചും അമ്മയെ സഹായിച്ചും ഞാൻ ഇപ്പോൾ എന്റെ സമയം ചിലവഴിക്കുന്നു..   മുൻപ് ബേക്കറി പലഹാരം കഴിക്കാൻ വാശി പിടിക്കുമായിരുന്നു... അമ്മ ഉണ്ടാക്കിത്തരുന്ന പലഹാരം വേണ്ട എന്ന് പറയും... ഇപ്പോൾ ആ ശീലം മാറ്റി.. എനിക്കും എന്റെ ചേട്ടനും ഹോട്ടൽ ഭക്ഷണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്,,, വീട്ടിൽ ബഹളം കൂട്ടി ഞങ്ങൾ വാങ്ങി കഴിക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ മീനൊന്നും വാങ്ങാറില്ല.... അമ്മ ദിവസവും വീട്ടിൽ ഉള്ള പപ്പായ.. വാഴത്തട... വാഴക്ക, ചക്ക,, ചീര,, മുരിങ്ങഇല ഇതൊക്കെ വച്ച് കറികൾ ഉണ്ടാക്കി തരും. ഇപ്പൊ കടയിൽ നിന്ന് കിട്ടുന്ന ആഹാരത്തിനെക്കാളും, നല്ലത്  വീട്ടിലെ ആഹാരം ആണെന്ന് മനസ്സിലായി. ഞാൻ ഇങ്ങനെ ആണ് ലോക്ക് ടൗൺ കാലം വീട്ടിൽ ചിലവഴിക്കുന്നെ.... എന്റെ കൂട്ടുകാരെ നിങ്ങൾ tv, kandum, മൊബൈലിൽ കളിച്ചും സമയം കളയാതെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി, വീട്ടിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി അതിനെ പരിപാലിച്ചും ഒക്കെ സമയം ചിലവഴിക്കാൻ ശ്രമിക്കണം. ജങ്ക്ഫുഡ്‌ ആശ്രയിച്ചു ജീവിച്ച നമ്മൾ അത് ഉപേക്ഷിച്ചില്ലേ, വിഷമുള്ള പച്ചക്കറി വാങ്ങി കഴിച്ചിരുന്ന നമ്മൾ വീട്ടിൽ നട്ടുവളർത്തിയവ കഴിച്ചു ശീലിച്ചില്ലെ. ഈ സമയത്ത് നമ്മൾ ശീലിച്ച കാര്യങ്ങൾ തന്നെ മുൻപോട്ട് കൊണ്ട് പോയാൽ അസുഖം ഇല്ലാത്ത ആരോഗ്യം ഉള്ള നല്ലൊരു നാളെ ഉണ്ടാക്കി എടുക്കാം... 🙏🙏🙏
അശ്വിൻ. ജെ. എസ്.
6 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം